Transfers

അറ്റാക്കിങ്ങിന് ശക്തികൂട്ടാന്‍ ആന്റണിയെ നോട്ടമിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

Haroon Rasheed
Man Utd are interested in signing Ajax's Antony this summer
Man Utd are interested in signing Ajax's Antony this summer / Dean Mouhtaropoulos/GettyImages
facebooktwitterreddit

ആക്രമണനിരയുടെ ശക്തികൂട്ടാന്‍ അയാക്‌സ് താരം ആന്റണിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നതായി 90min മനസിലാക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത എറിക് ടെന്‍ ഹാഗ് പുതിയ സീസണിന് മുന്നോടിയായി അഞ്ചു താരങ്ങളെ ടീമിലെത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഒരാളാണ് അയാക്സിന്റെ ബ്രസീലിയൻ മുന്നേറ്റനിര താരമായ ആന്റണി.

ബാഴ്‌സലോണയുടെ ഡച്ച് താരം ഫ്രങ്കി ഡി യോങ്ങിനെ മധ്യനിരയിലെത്തിക്കുന്നതിനാണ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രഥമ പരിഗണന നല്‍കുന്നുണ്ട്. ഡി യോങ്ങിനെ ഉടന്‍ തന്നെ ഓള്‍ഡ് ട്രാഫോര്‍ഡിലെത്തിക്കാന്‍ കഴിയുമെന്നാണ് യുണൈറ്റഡിന്റെ പ്രതീക്ഷ. ബ്രന്റ്‌ഫോര്‍ഡ് താരം ക്രിസ്റ്റ്യന്‍ എറിക്‌സണെ ടീമിലെത്തിക്കാനും യുണൈറ്റഡിന് താല്‍പര്യമുണ്ട്.

രണ്ട് മധ്യനിര താരങ്ങൾക്ക് പുറമെ, അടുത്ത സീസണിലേക്കായി രണ്ട് പ്രതിരോധ താരങ്ങളെയും ഒരു മുന്നേറ്റ താരത്തെയുയുമാണ് യുണൈറ്റഡ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഒരു ഫോർവേഡ് താരത്തെ ലക്ഷ്യമിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആ പൊസിഷനിലേക്കുള്ള പ്രഥമ പരിഗണന ആന്റണി ആണെന്നാണ് കരുതപ്പെടുന്നത്.

അയാക്‌സില്‍ ടെന്‍ ഹാഗിന് കീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ആന്റണി. ടെന്‍ ഹാഗിനെ പരിശീലകനായി നിയമിക്കുന്നതിന് മുന്‍പ് തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആന്റണിയോടുള്ള താല്‍പര്യത്തെ കുറിച്ച് 90min റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആന്റണിയുടെ വരവ് യുണൈറ്റഡിന്റെ അറ്റാക്കിങ് നിരക്ക് കരുത്ത് പകരും. ലെഫ്റ്റ് ഫൂട്ട് ഉപയോഗിച്ച് വലത് ഭാഗത്ത് കളിക്കാന്‍ കഴിയുന്ന താരമാണ് ആന്റണി. ജേഡന്‍ സാഞ്ചോ, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ആന്റണി മാര്‍ഷ്യല്‍ എന്നീ താരങ്ങള്‍ ഇടത് ഭാഗത്ത് കൂടെയോ മധ്യത്തിലൂടെയോ കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരങ്ങളാണ്. ഇതിലേക്ക് ആന്റണി കൂടി എത്തിയാല്‍ ലെഫ്റ്റിലും റൈറ്റിലും കളിക്കാനുമുള്ള മുന്നേറ്റ താരങ്ങള്‍ യുണൈറ്റഡ് നിരയിലുണ്ടാകും.


facebooktwitterreddit