Football in Malayalam

കുറച്ചുകൂടി ബഹുമാനം നൽകാൻ റൊണാൾഡോ ആവശ്യപ്പെട്ടു, മെസിയെക്കണ്ടു പഠിക്കൂവെന്ന ഉപദേശം നൽകിയെന്ന് കസാനോ

Sreejith N
Manchester United v Arsenal - Premier League
Manchester United v Arsenal - Premier League / Alex Livesey/GettyImages
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി നടത്തിയ വാട്‍സ്ആപ്പ് ചാറ്റ് വെളിപ്പെടുത്തി മുൻ റയൽ മാഡ്രിഡ്, മിലാൻ താരമായ അന്റോണിയോ കസാനോ. ക്രിസ്റ്റ്യാനോ റൊണാൾഡോയേയും ബ്രസീലിയൻ റൊണാൾഡോയേയും തമ്മിൽ താരതമ്യം ചെയ്‌തപ്പോൾ ബ്രസീലിയൻ താരത്തെ കൂടുതൽ പ്രശംസിച്ച തന്നോട് കുറച്ചുകൂടി ബഹുമാനം നൽകാൻ റൊണാൾഡോ ആവശ്യപ്പെട്ടതായാണ് കസാനോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

"താൻ നേടിയ ഗോളുകളും സ്വന്തമാക്കിയ അനവധി നേട്ടങ്ങളും കണക്കിലെടുത്ത് കൂടുതൽ ബഹുമാനം നൽകണമെന്ന് റൊണാൾഡോ വാട്‍സ്ആപ്പ് ചാറ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. എനിക്ക് സത്യം പറയാൻ മടിയില്ല, ഞാൻ മുഴുവൻ ലോകത്തെയും അഭിമുഖീകരിക്കും. പോപ്പ് മുതൽ ഈ ലോകത്തിലെ അവസാന വ്യക്തിയെയും," കസാനോ പറഞ്ഞു.

"ഞാൻ ഗിഗിയോട് ചോദിച്ചു, എങ്ങിനെയാണ് റൊണാൾഡോക്ക് എന്റെ നമ്പർ ലഭിച്ചതെന്ന്? അദ്ദേഹം അത് പ്രസ് ഓഫീസർക്ക് നൽകിയെന്നും അവരത് റൊണാൾഡോക്ക് നൽകിയെന്നു സ്ഥിരീകരിക്കുകയും ചെയ്‌തു. 750 ഗോളുകൾ താൻ നേടിയെന്നും ഞാൻ വെറും 150 ഗോളുകൾ മാത്രേ നേടിയിട്ടൂള്ളൂവെന്നും റൊണാൾഡോ പറഞ്ഞിരുന്നു," കസാനോ വെളിപ്പെടുത്തി.

"എനിക്കെഴുതുന്നതിനു പകരം ഒന്നിനെക്കുറിച്ചും ചിന്തിക്കാത്ത മെസിയെപ്പോലെയാകൂ, ശാന്തനായി തുടരൂ റൊണാൾഡോ എന്നു ഞാൻ മറുപടിയും നൽകി. ഇക്കാര്യമെന്നെ ദേഷ്യത്തിലാക്കിയെന്ന് ബുഫനും കില്ലിനിക്കും അറിയാം. എന്താണ് റൊണാൾഡോ നിങ്ങളുടെ തകരാറ്? എന്താണ് പ്രശ്‌നം?" ക്രിസ്റ്റ്യൻ വിയെരിയുടെ ട്വിച്ച് ചാനലിൽ സംസാരിക്കേ കസാനോ പറഞ്ഞു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit