Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റനിര താരം ആന്തണി മാർഷ്യലിൽ ബാഴ്‌സലോണയുടെ റഡാറിൽ

Haroon Rasheed
Villarreal CF v Manchester United: Group F - UEFA Champions League
Villarreal CF v Manchester United: Group F - UEFA Champions League / Eric Alonso/GettyImages
facebooktwitterreddit

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം ആന്തണി മാര്‍ഷ്യൽ ബാഴ്‌സലോണയുടെ റഡാറിലുണ്ടെന്ന് റിപോർട്ടുകൾ. പുതിയ പരിശീലകന്‍ സാവിക്ക് കീഴില്‍ ടീമിനെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് മാര്‍ഷ്യലിനെ കാറ്റലന്‍ ക്ലബ് ലക്ഷ്യമിടുന്നത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ജേഡന്‍ സാഞ്ചോ എന്നിവര്‍ ക്ലബിലെത്തിയത് കാരണം മാര്‍ഷ്യലിന്റെ അവസരങ്ങള്‍ യുണൈറ്റഡില്‍ കുറഞ്ഞിരിക്കുകയാണ്. അത് കാരണം താരം ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുണ്ടോ ഡിപ്പോര്‍ട്ടീവോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2015ല്‍ 36 മില്യന്‍ പൗണ്ട് നല്‍കിയായിരുന്നു മോണോക്കോയില്‍നിന്ന് മാര്‍ഷ്യലിനെ യുണൈറ്റഡ് ടീമിലെത്തിച്ചത്. അന്ന് യൂറോപ്പില്‍ ഒരു യുവതാരത്തിന് നല്‍കിയ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയായിരുന്നു അത്.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ ലിവര്‍പൂളിനെ 3-1ന് പരാജയപ്പെടുത്തി വരവറിയിച്ച മാര്‍ഷ്യല്‍ പിന്നീട് യുണൈറ്റഡ് നിരയിലെ പ്രധാനിയായി മാറി. എന്നാല്‍ പിന്നെ പതിയ താരത്തിന്റെ ഫോം മങ്ങുകയായിരുന്നു.

അതേ സമയം, ഫ്രഞ്ച് ക്ലബായ ലിയോണില്‍നിന്ന് ബാഴ്‌സലോണയിലെത്തിയ മെംഫിസ് ഡീപായിക്ക് കൂട്ടായിട്ടാണ് മാര്‍ഷ്യലിനെ ടീമിലെത്തിക്കാന്‍ ബാഴ്‌സലോണ ശ്രമം നടത്തുന്നത്. മാര്‍ഷ്യലിനെ ടീമിലെത്തിക്കുകയാണെങ്കില്‍ ഫ്രഞ്ച് താരം ഒസ്മാന്‍ ഡെംബലയെ ടീമില്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന വിശ്വാസവും ബാഴ്‌സലോണക്കുണ്ട്.

മാര്‍ഷ്യലിന്റെ ലഭ്യതയെകുറിച്ച് ബാഴ്‌സലോണ യുണൈറ്റഡുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും താരത്തെ വില്‍ക്കുമോ എന്നറിയാന്‍ കാറ്റലന്‍ ക്ലബിന് കാത്തിരിക്കേണ്ടിവരും. മാര്‍ഷ്യലിനെ ലോണിലെങ്കിലും ടീമിലെത്തിക്കുന്നതിനുള്ള നീക്കങ്ങളാണ് ബാഴ്‌സലോണയും സാവിയും നടത്തുന്നത്.


facebooktwitterreddit