കളത്തിലിറങ്ങുന്നതിന് മുന്‍പ് റാങ്നിക്ക് പറഞ്ഞ കാര്യം വെളിപ്പെടുത്തി എലാങ്ക

ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ഗോള്‍ നേടുന്നതിന് മുന്‍പ് പരിശീലകന് റാല്‍ഫ് റാങ്നിക്ക് പറഞ്ഞ കാര്യം വെളിപ്പെടുത്തി യുവ താരം ആന്റണി എലാങ്ക. രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങിയതിന് ശേഷമായിരുന്നു എലാങ്ക ഗോള്‍ നേടിയതും യുണൈറ്റഡ് സമനില കണ്ടെത്തിയതും.
അത്ലറ്റിക്കോ പ്രതിരോധതാരങ്ങളെ ഭയപ്പെടുത്തുകയും, അവസരങ്ങൾ ലഭിക്കുമ്പോൾ അവ മുതലാക്കുക എന്ന സന്ദേശമാണ് തന്നെ പകരക്കാരനായി കളത്തിലിറക്കിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാങ്നിക്ക് പറഞ്ഞതെന്ന് എലാങ്ക മത്സരശേഷം വെളിപ്പെടുത്തി.
"ഞാന്‍ എപ്പോഴും ചെയ്യുന്നത് ചെയ്യാനാണ് അദ്ദേഹം (റാങ്നിക്ക്) പറഞ്ഞത്. പ്രതിരോധക്കാരെ ഭയപ്പെടുത്തുക. (പ്രതിരോധനിരയുടെ) പിറകിലേക്ക് ഓടുക, എനിക്ക് അവസരം ലഭിക്കുമ്പോള്‍ അത് മുതലെടുക്കുക," എലാങ്ക പറഞ്ഞതായി ദി മിറർ റിപ്പോർട്ട് ചെയ്തു.
"ചാമ്പ്യന്‍സ് ലീഗില്‍ സ്കോര്‍ ചെയ്യുന്നതുപോലുള്ള നിമിഷങ്ങള്‍ ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്, ഇത് ആദ്യ പകുതി മാത്രമാണ്, ആദ്യ പകുതി ഇപ്പോള്‍ പൂര്‍ത്തിയായി, രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാം പകുതി ഓള്‍ഡ് ട്രാഫോര്‍ഡിലാണ്, അതിനാൽ ഞങ്ങൾ അതിന് തയ്യാറായിരിക്കണം, " എലാങ്ക വ്യക്തമാക്കി.
7ആം മിനുറ്റിൽ ജാവോ ഫെലിക്സിന്റെ ഗോളിലൂടെ മുന്നിലെത്തിയ അത്ലറ്റിക്കോയെ, 80ാം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് നല്കിയ അസിസ്റ്റില്‍ നിന്ന് എലാങ്ക നേടിയ ഗോളിലൂടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സമനിലയിൽ തളച്ചത്.
അതേ സമയം, മാര്‍ച്ച് 16ന് ഓൾഡ് ട്രാഫോര്‍ഡിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള രണ്ടാം പാദ മത്സരം നടക്കുന്നത്. മത്സരത്തിൽ വിജയിക്കുന്നവർ അടുത്ത റൗണ്ടിലേക്ക് മുന്നേറും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.