Football in Malayalam

ഏറ്റവും മികച്ച സഹതാരത്തെയും, മികച്ച അഞ്ച് ഫുട്ബോൾ താരങ്ങളേയും തിരഞ്ഞെടുത്ത് അൻസു ഫാറ്റി

Gokul Manthara
FC Barcelona v Villarreal CF - La Liga Santander
FC Barcelona v Villarreal CF - La Liga Santander / David Ramos/Getty Images
facebooktwitterreddit

മുമ്പ് ലാമാസിയയിൽ ഒപ്പം കളിച്ചിരുന്ന സ്പാനിഷ് യുവ താരം എറിക് ഗാർസ്യയാണ് തന്റെ ഏറ്റവും മികച്ച സഹതാരമെന്ന് ബാഴ്സലോണ വണ്ടർകിഡ് അൻസു ഫാറ്റി. ചെറുപ്പം മുതൽ ഒരുമിച്ച് കളിച്ചു വളർന്നവരാണ് താനും ഗാർസിയയുമെന്ന് ചൂണ്ടിക്കാട്ടിയ ഫാറ്റി, കരിയർ മെച്ചപ്പെടുത്താൻ എല്ലായ്‌പോഴും ഗാർസിയ തന്നെ സഹായിച്ചിരുന്നെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ബാഴ്സലോണയുടെ ഔദ്യോഗിക വെബ്സൈറ്റിനോട്‌ സംസാരിക്കവെയായിരുന്നു നിലവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിക്കുന്ന ഗാർസിയയെ തന്റെ ഏറ്റവും മികച്ച സഹതാരമായി ഫാറ്റി തിരഞ്ഞെടുത്തത്.

"ഞങ്ങൾ ചെറുപ്പം മുതൽ ഒരുമിച്ച് വളർന്നവരാണ്. ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്, അവൻ എന്നെ മെച്ചപ്പെടാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. അവനെ ഡ്രിബിൾ ചെയ്ത് മുന്നേറുക ഏറെ പ്രയാസകരമായിരുന്നു‌. എല്ലായ്‌പോഴും ഞങ്ങൾ പരസ്പരം മത്സരിച്ചു കൊണ്ടിരുന്നു. ഞങ്ങൾ സ്പെയിനിനായി ഒരുമിച്ച് കളിച്ചു. കുട്ടിക്കാലത്ത് ഞങ്ങൾ ഒരുപാട് സ്വപ്നം കണ്ടിരുന്നതാണ് ഇത്."

അൻസു ഫാറ്റി

സംസാരത്തിനിടെ തന്റെ ഏറ്റവും മികച്ച അഞ്ച് ഫുട്ബോൾ കളിക്കാർ ആരൊക്കെയെന്ന ചോദ്യവും അൻസു ഫാറ്റിക്ക് നേരിടേണ്ടി വന്നു. വിക്ടർ വാൽഡസ്, പുയോൾ, സാവി അല്ലെങ്കിൽ ഇനിയേസ്റ്റ, മെസിയും റൊണാൾഡോയും എന്നായിരുന്നു ബാഴ്‌സ കൗമാര താരത്തിന്റെ മറുപടി.

കുട്ടിക്കാലത്ത് ആദ്യമായി ലാമാസിയയിൽ എത്തുമ്പോൾ തന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നുവെന്നും സംസാരത്തിനിടെ ഫാറ്റി വെളിപ്പെടുത്തി. ഇതേക്കുറിച്ച് താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

"ലാമാസിയയിൽ എത്തിയ ദിവസം മുതൽ എഫ് സി ബാഴ്സലോണക്ക് വേണ്ടി കളിക്കണമെന്നത് എന്റെ സ്വപ്നമായിരുന്നു. സീനിയർ ടീമിലേക്ക് എത്തുന്നതായിരുന്നു എല്ലായ്‌പോഴും എന്റെ ലക്ഷ്യം. അതിനായി ഞാൻ കഠിനമായി പരിശ്രമിച്ചു. ലാമാസിയയിലേക്ക് വരുന്ന എല്ലാ കുട്ടികൾക്കും ഈ ഒരു ലക്ഷ്യമാണുള്ളത്."

അൻസു ഫാറ്റി
facebooktwitterreddit