Transfers

ബാഴ്‌സലോണക്കായി കാത്തിരുന്ന് മടുത്തു, ഡി മരിയ യുവന്റസിലേക്ക് ചേക്കേറിയേക്കും

Haroon Rasheed
Di Maria will leave PSG on a free transfer
Di Maria will leave PSG on a free transfer / John Berry/GettyImages
facebooktwitterreddit

ബാഴ്‌സലോണക്കായി കാത്തിരുന്ന മടുത്ത അര്‍ജന്റൈന്‍ താരം എയ്ഞ്ചല്‍ ഡി മരിയ യുവന്റസിലേക്ക് ചേക്കേറാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പി.എസ്.ജി വിടുന്ന ഡി മരിയക്ക് ബാഴ്‌സലോണയില്‍ കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഡി മരിയയെ സ്വന്തമാക്കാന്‍ ബാഴ്‌സലോണക്കും ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇതുവരെയും ബാഴ്‌സോലണ ഒരു തീരുമാനം പറയാത്തതിനെ തുടര്‍ന്നാണ് താരം യുവന്റസിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

യുവന്റസ് നേരത്തെ ഡി മരിയക്കായി ഓഫര്‍ നല്‍കിയിരുന്നെങ്കിലും താരം ബാഴ്‌സലോണയിലേക്ക് പോകാന്‍ തീരുമാനം വൈകിപ്പിക്കുകയായിരുന്നു. ബാഴ്‌സലോണക്കായി കാത്തിരുന്ന് മടുത്തുവെന്നും യുവന്റസിനായി കരാറൊപ്പിടാന്‍ തയ്യാറാണെന്ന് ഡി മരിയ സമ്മതിച്ചായി ല ഗസട്ടെ ഡെല്ലോ സ്‌പോട്‌സ് റിപ്പോർട്ട് ചെയ്‌തതായി സ്‌പോര്‍ട് വ്യക്തമാക്കുന്നു.

2010 മുതല്‍ 2014വരെ റയല്‍ മാഡ്രിഡില്‍ കളിച്ചിട്ടുള്ള ഡി മരിയ റയലിന്റെ എതിരാളികളായ ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാല്‍ ബാഴ്‌സലോണ ഇപ്പോള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് താരമായ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെയും ബാഴ്‌സലോണ ലക്ഷ്യമിട്ടിരുന്നെങ്കിലും ഇതുവരെയും താരത്തെ സ്വന്തമാക്കുന്ന കാര്യത്തില്‍ കാറ്റാലന്‍ ക്ലബ് കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല.

2015 മുതല്‍ ഫ്രഞ്ച് കരുത്തന്‍മാരായ പി.എസ്.ജി നിരയിലെ പ്രധാന താരമായിരുന്ന ഡി മരിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടായിരുന്നു പാരിസിലെത്തിയത്. പി.എസ്.ജിക്കായി 295 മത്സരങ്ങള്‍ കളിച്ച താരമാണ് ഡി മരിയ. ഇത്രയും മത്സരങ്ങളിൽ നിന്ന് 92 ഗോളുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.


facebooktwitterreddit