Football in Malayalam

മെസ്സിക്കൊപ്പം കളിക്കാന്‍ ബാഴ്‌സലോണയിലേക്ക് ചേക്കേറുന്നതിന് അടുത്തെത്തിയിരുന്നെന്ന് ഡി മരിയ

Haroon Rasheed
AS Saint-Etienne v Paris Saint-Germain - Ligue 1
AS Saint-Etienne v Paris Saint-Germain - Ligue 1 / John Berry/GettyImages
facebooktwitterreddit

കളത്തിന് അകത്തും പുറത്തും സുഹൃത്ത് ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് അര്‍ജന്റീനന്‍ താരങ്ങളായ ഡി മരിയയും ലയണല്‍ മെസ്സിയും. രാജ്യന്തര മത്സര സമയത്തും മറ്റും ഇക്കാര്യം വ്യക്തമായ കാര്യമാണ്. എന്നാല്‍ ക്ലബിലും മെസ്സിക്കൊപ്പം കളിക്കുന്നതിന് വേണ്ടി ഡി മരിയ നീക്കങ്ങള്‍ നടത്തിയിരുന്നെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത.

ടി.എന്‍.ടി സ്‌പോട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഡി മരിയ ഇക്കാര്യം വ്യക്തമാക്കിയത്. "ഞാന്‍ ബാഴ്‌സലോണയില്‍ ചേരുന്നതിന് അടുത്ത് വരെ എത്തിയിരുന്നു, ഞാന്‍ പോയിരുന്നെങ്കിൽ അത് മെസ്സിയുടെ കൂടെ കളിക്കാന്‍ വേണ്ടി മാത്രമായിരുന്നു, പിന്നീട് അവന്‍ (മെസ്സി) ക്ലബ് വിട്ടപ്പോള്‍ എനിക്ക് സന്തോഷമായി. അത് എനിക്ക് നല്ലതിനായിരുന്നു. മെസ്സിയോടെപ്പം കളിക്കുക എന്നത് ഞാന്‍ കണ്ട സ്വപ്‌നമാണ്," ഡി മരിയ പറഞ്ഞു.

പി.എസ്.ജിയില്‍ ഡി മരിയയുടെ കരാര്‍ കാലാവധി തീര്‍ന്നപ്പോഴായിരുന്നു ബാഴ്‌സലോണയില്‍ മെസ്സിക്കൊപ്പം കളിക്കാന്‍ വേണ്ടി താരം കരുക്കള്‍ നീക്കിയത്.

അതേ സമയം, കഴിഞ്ഞ മാർച്ചിൽ പിഎസ്‌ജിയുമായി ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടിയ ഡി മരിയയുടെ നിലവിലെ കരാർ 2022 ജൂൺ 30 വരെയാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit