Football in Malayalam

രണ്ട് അർജന്റീനിയൻ താരങ്ങൾക്ക് പരിക്ക്, ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുണ്ടാകുന്ന കാര്യം സംശയത്തിൽ

Sreejith N
Argentina v Paraguay: Group A - Copa America Brazil 2021
Argentina v Paraguay: Group A - Copa America Brazil 2021 / Alexandre Schneider/GettyImages
facebooktwitterreddit

ഈ മാസം അവസാനവും അടുത്ത മാസം ആദ്യവുമായി നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ നിന്നും രണ്ടു താരങ്ങൾ പരിക്കു മൂലം പുറത്തു പോയേക്കും. ഇന്റർ മിലാൻ താരമായ ജൊവാക്വിൻ കൊറേയ, അത്ലറ്റികോ മാഡ്രിഡ് താരമായ ഏഞ്ചൽ കൊറേയ എന്നിവർക്കാണ് മത്സരങ്ങൾ നഷ്ടമാകാൻ സാധ്യതയുള്ളത്.

എംപോളിക്കെതിരെ നടന്ന കോപ്പ ഇറ്റാലിയ മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ ജൊവാക്വിൻ കൊറേയ പരിക്കു മൂലം പുറത്തു പോയിരുന്നു. ലാ ഗസറ്റ ഡെല്ല സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പറയുന്നത് താരത്തിന്റെ പരിക്കിന്റെ കാലാവധി നീളാൻ സാധ്യതയുണ്ടെന്നാണ്. ഡിസംബറിൽ സമാനമായ പരിക്കേറ്റ താരം മൂന്നു സീരി എ മത്സരങ്ങൾ കളിച്ചിരുന്നില്ല.

അതേസമയം ഇന്നലെ റയൽ സോസിഡാഡിനെതിരെ നടന്ന കോപ്പ ഡെൽ റേ മത്സരത്തിലാണ് ഏഞ്ചൽ കൊറേയക്ക് പരിക്കേറ്റത്. മത്സരത്തിൽ അത്ലറ്റികോ തോൽക്കുകയും ചെയ്‌തിരുന്നു. എസിന്റെ റിപ്പോർട്ടുകൾ പ്രകാരം മസിലിനു പരിക്കേറ്റ താരത്തിന് രണ്ടു ലോകകപ്പ് യോഗ്യത മത്സരങ്ങളും നഷ്‌ടമാകും.

രണ്ടു താരങ്ങളും പുറത്തായാൽ ഹെല്ലാസ് വെറോണ താരമായ ജിയോവാനി സിമിയോണി, യുവന്റസ് യുവതാരം മാറ്റിയാസ് സൂളെ എന്നിവർ ടീമിലെത്താൻ സാധ്യതയുണ്ട്. ചിലി, കൊളംബിയ എന്നിവർക്ക് എതിരെയാണ് അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit