ഉക്രൈന് ജനത നേരിടുന്നത് വന്‍ ദുരന്തം: ആന്ദ്രെ ഷെവ്ചെങ്കോ

റഷ്യന്‍ അധിനിവേശം കാരണം ഉക്രൈന് ജനത നേരിടുന്നത് സമാനതകളില്ലാത്ത ദുരന്തമാണ് ഉക്രൈന് ഫുട്ബോള്‍ താരമായിരുന്ന ആന്ദ്രെ ഷെവ്ചെങ്കോ. സ്കൈ സ്പോട്സ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഞാന്‍ എന്റെ മാതാപിതാക്കളോട് സംസാരിക്കുന്നു, ഞാന്‍ എന്റെ അമ്മയോട് സംസാരിക്കുന്നു, എനിക്ക് തിരികെ പോകണമെന്ന് പറയുന്നു. ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് സംസാരിക്കാന്‍, ഉക്രേനിയന്‍ ജനത ഇപ്പോള്‍ നേരിടുന്ന യഥാര്‍ത്ഥ ദുരന്തത്തെ കുറിച്ച് സംസാരിക്കാൻ, ഞാനിവിടെയുണ്ട്," ഇപ്പോള്‍ ലണ്ടനിലുള്ള ഷെവ്ചെങ്കോ പറഞ്ഞു.
"ഞങ്ങള്‍ അഭിമുഖീകരിക്കുന്ന സാഹചര്യത്തിന്റെ മാനുഷിക വശം ആളുകളെ മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നതാണ് എന്റെ ചിന്ത. ഫൗണ്ടേഷനുമായി സംസാരിക്കാനും പണം സ്വരൂപിക്കാനും അവിടെയുള്ള ഉക്രേനിയന്‍ സമൂഹത്തെ സഹായിക്കാനും ഞാന്‍ ശ്രമിക്കുന്നുണ്ട്. ഉക്രേനിയന്‍ ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെ രാജ്യത്തിനും എന്റെ ആളുകള്‍ക്കും എന്റെ കുടുംബത്തിനും ഇത് വളരെ പ്രയാസകരമായ നിമിഷമാണ്.
"എന്റെ അമ്മയും സഹോദരിയും ഇപ്പോള്‍ കീവിലാണ്, അവിടെ ഭയങ്കരമായ കാര്യങ്ങള്‍ സംഭവിക്കുന്നു. ആളുകള്‍ മരിക്കുന്നു, കുട്ടികള്‍ മരിക്കുന്നു, മിസൈലുകള്‍ നമ്മുടെ വീടുകളിലേക്ക് വിരല്‍ ചൂണ്ടുന്നു. നമുക്ക് ഈ യുദ്ധം അവസാനിപ്പിക്കണം, യുദ്ധം നിര്‍ത്താന്‍ ഒരു വഴി കണ്ടെത്തണം. ഞങ്ങള്‍ക്ക് അഭയാര്‍ത്ഥികളുണ്ട്, ഞങ്ങള്‍ക്ക് മാനുഷിക സഹായം ആവശ്യമാണ്. ഞങ്ങള്‍ക്ക് വൈദ്യസഹായവും ഭക്ഷണ പിന്തുണയും ആവശ്യമാണ്. എനിക്ക് ഇവിടെ ഒരുപാട് ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നു, ഞാന്‍ ചെയ്യും," ഷെവ്ചെങ്കോ സ്കൈ സ്പോട്സിനോട് പറഞ്ഞു..
ഉക്രെയ്നിലെ ഏറ്റവും പ്രശസ്തരായ കായികതാരങ്ങളില്‍ ഒരാളാണ് ഷെവ്ചെങ്കോ, എ.സി മിലാന്റെ സുവര്‍ണ കാലഘട്ടത്തില്‍ ഗോള്‍ സ്കോറിങിന് പേരുകേട്ട താരമാണ് ഷെവചെങ്കോ. കഴിഞ്ഞ വര്‍ഷം വരെ ഉക്രൈന് ദേശീയ ടീമിന്റെ മാനേജറായിരുന്നു അദ്ദേഹം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.