ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ നേരിടാനുള്ള തന്ത്രങ്ങളും ടീം ഫോർമേഷനും വെളിപ്പെടുത്തി കാർലോ ആൻസലോട്ടി


ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ നേരിടാനുള്ള റയൽ മാഡ്രിഡ് ടീമിന്റെ തന്ത്രങ്ങളും ടീമിന്റെ ഫോർമേഷനും വെളിപ്പെടുത്തി പരിശീലകൻ കാർലോ ആൻസലോട്ടി. എതിരാളികളുടെ മേൽ കനത്ത സമ്മർദ്ദം ചെലുത്തിയാവും റയൽ ഫൈനൽ പോരാട്ടത്തിൽ കളിക്കുകയെന്നാണ് ആൻസലോട്ടി പറയുന്നത്.
മെയ് 28നു രാത്രി 12.30നു സ്റ്റേഡ് ഡി ഫ്രാൻസിലാണ് റയൽ മാഡ്രിഡും ലിവർപൂളും തമ്മിൽ ഏറ്റുമുട്ടുന്നത്. 2018ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയലിനോടേറ്റ തോൽവിക്ക് പകരം വീട്ടാൻ ലിവർപൂൾ ഇറങ്ങുമ്പോൾ യൂറോപ്പിന്റെ രാജാക്കന്മാരായ റയൽ മാഡ്രിഡിന് മറ്റൊരു ചാമ്പ്യൻസ് ലീഗ് കിരീടം കൂടിയാണ് ലക്ഷ്യം.
Carlo Ancelotti tells Liverpool how Real Madrid will set up in Champions League final #LFChttps://t.co/M9l0VfKwrC pic.twitter.com/Vp91DcRz7I
— Mirror Football (@MirrorFootball) May 13, 2022
"ഞങ്ങൾ 4-4-3 ഫോർമേഷനാണ് ഉപയോഗിക്കുക. അതിൽ നിന്നും 4-4-2വിലേക്ക് ചില സമയങ്ങളിൽ മാറും. നേരത്തെ തീരുമാനിച്ച ഒരു സിസ്റ്റം ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. ചിലപ്പോൾ പൈവറ്റുകൾക്ക് മേൽ സമ്മർദ്ദം ചെലുത്താൻ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഉപയോഗിച്ചത് പോലെ 4-4-1-1 എന്ന ഫോർമേഷനിലേക്കും മാറിയേക്കാം."
"ഞങ്ങളുടെ ആശയങ്ങൾ മാറിയിട്ടില്ല. എതിരാളികളെ പ്രതിരോധിച്ചു നിൽക്കുക, അവർക്കു മേൽ സമ്മർദ്ദം ചെലുത്തുക എന്നതാണ് പദ്ധതി." ലാ ലിഗ മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ കാർലോ ആൻസലോട്ടി പറഞ്ഞു.
ഈ സീസണിൽ ലാ ലിഗ കിരീടമുറപ്പിച്ച റയൽ മാഡ്രിഡിന് അതിനൊപ്പം ചാമ്പ്യൻസ് ലീഗ് കൂടി സ്വന്തമാക്കാനുള്ള അവസരമാണ് ലിവർപൂളിനെതിരെയുള്ള ഫൈനൽ. ആൻസലോട്ടി മുൻപ് റയൽ മാഡ്രിഡ് പരിശീലകനായിരുന്ന സമയത്ത് അവർ ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട് എന്നതിനാൽ തന്നെ ഇത്തവണയും തികഞ്ഞ പ്രതീക്ഷയിലാണ് ടീം തയ്യാറെടുക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.