എംബാപ്പെ റയൽ മാഡ്രിഡിന്റെ ഓഫർ തഴഞ്ഞതിനോടു പ്രതികരിക്കാതെ കാർലോ ആൻസലോട്ടി


ഫ്രഞ്ച് മുന്നേറ്റനിര താരമായ കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിന്റെ ഓഫർ നിരസിച്ച് പിഎസ്ജിയുമായി കരാർ പുതുക്കിയതിൽ പ്രതികരിക്കാതെ കാർലോ ആൻസലോട്ടി. മറ്റൊരു ക്ലബിന്റെ താരത്തെക്കുറിച്ച് സംസാരിക്കാനില്ലെന്നും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാത്രമാണ് ശ്രദ്ധയെന്നുമാണ് അതേപ്പറ്റിയുള്ള ചോദ്യത്തിന് ആൻസലോട്ടി മറുപടി പറഞ്ഞത്.
റയൽ മാഡ്രിഡിലേക്ക് തന്നെ എംബാപ്പെ എത്തുമെന്ന അഭ്യൂഹം ശക്തമായ സമയത്താണ് താരം പിഎസ്ജിയുമായി പുതിയ കരാർ ഒപ്പിടുന്നത്. താരത്തിന്റെ വരവ് ഉറപ്പിച്ച റയൽ മാഡ്രിഡ് ആരാധകർക്ക് അതു വലിയ തിരിച്ചടിയായിരുന്നു. മൂന്നു വർഷത്തെ കരാറാണ് എംബാപ്പെ റയൽ മാഡ്രിഡുമായി ഒപ്പു വെച്ചിരിക്കുന്നത്. എംബാപ്പെ റയൽ മാഡ്രിഡിനെ തഴഞ്ഞ സാഹചര്യത്തിൽ മറ്റു താരങ്ങളെ ടീമിലെത്തിക്കാൻ ശ്രമിക്കുമെന്ന സൂചനയും ആൻസലോട്ടി നൽകി.
Carlo Ancelotti:
— Clarisse Uwimana (@uwimaclarisse) May 19, 2022
“I am not thinking about Kylian Mbappé at all. Our only focus is the Champions League final. Full stop.”
Egoko mana ? pic.twitter.com/XFoa8fGYJS
"ഞങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കണമെന്ന കാര്യം വ്യക്തമാണ്. എന്നാൽ ഒരിക്കലും മറ്റൊരു ക്ലബിന്റെ താരത്തെക്കുറിച്ച് ഞങ്ങൾ സംസാരിച്ചിട്ടില്ല. എല്ലാവരോടും ഞങ്ങൾ ബഹുമാനം കാണിക്കുന്നു. ഞങ്ങൾ ഇനി ചിന്തിക്കേണ്ടത് ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഏറ്റവും നല്ല രീതിയിൽ തയ്യാറെടുക്കുകയെന്നതാണ്." ആൻസലോട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.
"ടീമിലുള്ള ഒരുപാട് താരങ്ങൾ എട്ടു വർഷത്തിനിടെ അവരുടെ അഞ്ചാമത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലാണ് കളിക്കുന്നത്. എന്നെ സംബന്ധിച്ച് അതു ഈ വർഷത്തിനിടയിൽ രണ്ടാമത്തേതാണ്. ഞാൻ അവരോടാണ് ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുപ്പുകൾ നടത്തേണ്ടത് എങ്ങിനെയാണെന്ന് ചോദിക്കുന്നത്." ആൻസലോട്ടി വ്യക്തമാക്കി.
ഈ മാസം ഇരുപത്തിയെട്ടിനു രാത്രി 12.30നാണു ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ നടക്കുന്നത്. 2018ലെ ചാമ്പ്യൻസ് ലീഗിലെ ഫൈനലിൽ ഈ രണ്ടു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയ സമയത്ത് ലിവർപൂളിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ് കിരീടം നേടിയിരുന്നു. അതുകൊണ്ടു തന്നെ ആവേശത്തോടെയാണ് ആരാധകർ ഫൈനലിനായി കാത്തിരിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.