Champions League

ലിവർപൂൾ മറ്റുള്ളവരേക്കാൾ ബുദ്ധിമുട്ടു കുറഞ്ഞ എതിരാളികളായിരുന്നുവെന്ന് കാർലോ ആൻസലോട്ടി

Sreejith N
Liverpool Were Easier Opponents Claims Ancelotti
Liverpool Were Easier Opponents Claims Ancelotti / Eurasia Sport Images/GettyImages
facebooktwitterreddit

ചെൽസിയെക്കാൾ ബുദ്ധിമുട്ടു കുറഞ്ഞ എതിരാളികളായിരുന്നു ലിവർപൂളെന്ന് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രീമിയർ ലീഗ് ക്ലബ്ബിനെ എതിരില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആൻസലോട്ടിയുടെ പരിശീലക കരിയറിലെ നാലാമത്തെ കിരീടമായിരുന്നു ഇന്നലത്തേത്.

ചാമ്പ്യൻസ് ലീഗിന്റെ നോക്ക്ഔട്ട് മത്സരങ്ങളിൽ പിഎസ്‌ജി, ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നീ വമ്പൻ ടീമുകളെ മറികടന്ന് ഫൈനലിലെത്തിയ റയൽ മാഡ്രിഡ് അവിടെയും വിജയം ആവർത്തിക്കുകയായിരുന്നു. എന്നാൽ ഈ മത്സരങ്ങളിൽ വെച്ച് ഏറ്റവുമെളുപ്പം ലിവർപൂളിനെതിരെ പദ്ധതി ഒരുക്കാനായിരുന്നു എന്നാണ് ആൻസലോട്ടി പറയുന്നത്.

"പുറകോട്ടു നോക്കുമ്പോൾ ആളുകൾ പറയും പിഎസ്‌ജി, ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നിവർക്കൊക്കെ ദൗർഭാഗ്യമാണെന്ന്. ഞങ്ങൾ പ്രായോഗികമായി, കൂടിയോ കുറഞ്ഞോ ഒരേ തലത്തിൽ തന്നെ നിന്നുവെന്ന് ആളുകൾ കരുതുന്ന ഒരേയൊരു മത്സരവും ഇതായിരിക്കും."ആൻസലോട്ടി മത്സരത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

"ലിവർപൂളിനെ മനസിലാക്കാൻ മറ്റുള്ളവരെക്കാൾ എളുപ്പമാണ് എന്നതു സഹായിച്ചിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നു.കാരണം അവർക്ക് വളരെ കൃത്യമായ ഒരു ശൈലിയുണ്ട്, അതിനു ചേരുന്ന രീതിയിൽ തയ്യാറെടുക്കുകയേ ഞങ്ങൾക്ക് വേണ്ടിയിരുന്നുള്ളൂ. ഏത് തന്ത്രമാണ് വേണ്ടതെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അവർക്ക് വേഗമേറിയ നീക്കങ്ങൾ നടത്താൻ ഡിഫെൻസിന്റെ പുറകിൽ ഇടം നൽകാതിരിക്കുക." ആൻസലോട്ടി വ്യക്തമാക്കി.

ഫൈനലിൽ റയൽ മാഡ്രിഡിന്റെ ഫുട്ബോൾ മനോഹരമായ ഒന്നായിരുന്നില്ലെന്നും എന്നാൽ പുറകിൽ നിന്നും തുടങ്ങുന്ന നീക്കങ്ങൾക്ക് ടീമിനെ പ്രേരിപ്പിച്ചത് മികച്ചൊരു ആശയം ആയിരുന്നുവെന്നും ആൻസലോട്ടി പറഞ്ഞു. റയൽ മാഡ്രിഡ് കൂടുതൽ ലോങ്ങ് ബോളുകൾ കളിച്ചുവെന്നും ലിവർപൂളിന്റെ പ്രെസിങ് കുറഞ്ഞപ്പോൾ രണ്ടാം പകുതിയിൽ പന്ത് കൈവശം വെക്കാൻ ലിവർപൂളിന് കഴിഞ്ഞുവെന്നും ആൻസലോട്ടി അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit