Football in Malayalam

ഫ്രഞ്ച് ലീഗ് മത്സരങ്ങളുടെ സംപ്രേഷണാവകാശം ഏറ്റെടുക്കാൻ ആമസോൺ ഒരുങ്ങുന്നു

Sreejith N
In this photo illustration an Amazon Prime Video logo seen...
In this photo illustration an Amazon Prime Video logo seen... / SOPA Images/Getty Images
facebooktwitterreddit

മെസി പിഎസ്‌ജിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്കിടെ ഫ്രഞ്ച് ലീഗ് മത്സരങ്ങളുടെ സംപ്രേഷണാവകാശം ഏറ്റെടുക്കാൻ ലോജിസ്റ്റിക്‌സ് ഭീമമാന്മാരായ ആമസോൺ ഒരുങ്ങുന്നു. ഫ്രാൻസിലും യൂറോപ്പിലുമായി ലീഗ് വണിലെ എൺപതു ശതമാനം മത്സരങ്ങളും സംപ്രേഷണം ചെയ്യുന്നതിന്റെ അവകാശം 250 മില്യൺ യൂറോക്കാണ് ആമസോൺ സ്വന്തമാക്കിയത്.

അതേസമയം ആമസോണിനു എതിരാളികളായിരുന്ന ഫ്രഞ്ച് മാധ്യമമായ കനാൽ പ്ലസിന് നിരാശയാണ് കരാർ സമ്മാനിച്ചത്. ആമസോൺ സ്വന്തമാക്കിയ അവകാശങ്ങൾക്ക് പുറമെയുള്ള ഇരുപതു ശതമാനം സംപ്രേഷണാവകാശം നേടാൻ 332 മില്യൺ യൂറോയാണ് അവർക്കു നൽകേണ്ടി വന്നത്.

പുതിയ കരാർ പ്രകാരം യൂറോപ്പിലുള്ള പ്രൈം അംഗങ്ങൾ ലീഗ് വണിന്റെ ചാനലിനു വേണ്ടി 12.99 യൂറോ ഓരോ മാസവും ചെലവാക്കേണ്ടി വരും. ലീഗ് വണടക്കം ഒരു മാസത്തിൽ മുന്നൂറോളം മത്സരങ്ങളാണ് ഇതുവഴി സംപ്രേഷണം ചെയ്യപ്പെടുക. തിയറി ഹെൻറിയടക്കമുള്ള താരങ്ങളാണ് ഇതിൽ ഫുട്ബോൾ വിദഗ്‌ദരായി പങ്കെടുക്കുക.


നിലവിൽ ഇന്ത്യയിൽ നിന്നും ഫ്രഞ്ച് ലീഗിന് ബ്രോഡ്‌കാസ്റ്റ് പാർട്നെർ ഇല്ലെന്നതു കൊണ്ട് ഇന്ത്യയിൽ ലീഗ് വൺ മത്സരങ്ങൾ എങ്ങിനെ കാണാൻ കഴിയുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്നാൽ ആമസോൺ പ്രൈമിന് ഇന്ത്യയിൽ വലിയ സ്വീകാര്യതയുള്ളതു കൊണ്ടു തന്നെ ഈ പ്രശ്‌നം അടുത്തു തന്നെ പരിഹരിക്കപ്പെടും എന്നാണു വിശ്വസിക്കേണ്ടത്.

മീഡിയാപ്രോയുമായി നിലനിന്നിരുന്ന കരാറിൽ പ്രശ്‌നങ്ങൾ വന്നതോടെയാണ് ലീഗ് വണിന്റെ അവകാശം ആമസോണിനു ലഭിക്കാൻ അവസരമൊരുങ്ങിയത്‌. ഡിഎസെഡ്എൻ, ഡിസ്‌കവറി എന്നിവർ ലീഗ് വൺ ടെലിവിഷൻ അവകാശങ്ങൾക്കു വേണ്ടി ശ്രമം നടത്തിയപ്പോൾ ബീയിൻ സ്പോർട്സ് അതിനായി രംഗത്തു വന്നില്ലെന്നത് ശ്രദ്ധേയമാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit