Football in Malayalam

ബാഴ്‌സലോണയിലേക്കുള്ള അല്‍വാരോ മൊറാട്ടയുടെ ട്രാന്‍സ്ഫര്‍ 95% ശതമാനം പൂര്‍ത്തിയായി

Haroon Rasheed
Alvaro Morata is close to completing a move to FC Barcelona
Alvaro Morata is close to completing a move to FC Barcelona / Alessandro Sabattini/GettyImages
facebooktwitterreddit

യുവന്റസിന്റെ സ്പാനിഷ് താരം അല്‍വാരോ മൊറാട്ടയുടെ ബാഴ്‌സലോണയിലേക്കുള്ള ട്രാന്‍സ്ഫര്‍ 95 ശതമാനവും പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. ട്രാന്‍സ്ഫര്‍ നടപടികളില്‍ ചെറിയ കാര്യങ്ങള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളതെന്നാണ് അടുത്ത സ്‌പാനിഷ്‌ മാധ്യമമായ എഎസ് റിപ്പോർട്ട് ചെയ്യുന്നത്. നിലവില്‍ യുവന്റസുമായും അത്‌ലറ്റിക്കോ മാഡ്രിഡുമായി ബാഴ്‌സോലണ ധാരണയിലെത്തിയിട്ടുണ്ട്.

ഇനി മൊറാട്ടയുടെ ഏജന്റുമായുള്ള കരാറില്‍ മാത്രമാണ് ധാരണയാകാനുള്ളതെന്നാണ് വിവരം. ആറു മാസത്തെ ലോണില്‍ മൊറാട്ടയെ ടീമിലെത്തിച്ച് ഭാവിയില്‍ സ്വന്തമായി വാങ്ങാനുള്ള കരാറാണ് ബാഴ്‌സലോണ ഇരു ക്ലബുകളുടെയും മുന്നില്‍വെച്ചിട്ടുള്ളത്.

സീസണിന്റെ അവസാനത്തില്‍ ബാഴ്‌സലോണയില്‍ നിന്ന് അന്റോയിന്‍ ഗ്രീസ്മാനെ വാങ്ങാന്‍ അത്‌ലറ്റിക്കോക്ക് 40 മില്യന്‍ യൂറോ നല്‍കേണ്ടി വരും. അതിനാല്‍ ഇക്കാര്യം കൂടി പരിഗണിച്ചായിരിക്കും മൊറാട്ടയുടെ കരാറിന്റെ അന്തിമ രൂപം തയ്യാറാക്കുക. കൂടാതെ ബാഴ്‌സലോണയില്‍ മെഡിക്കലിനുള്ള തിയ്യതി നിശ്ചയിക്കുക എന്നീ നടപടികള്‍ മാത്രമാണ് ഏജന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതുള്ളു.

മൊറാട്ടയുടെ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കുകയാണെങ്കില്‍ പുതിയ പരിശീലകന്‍ സാവിക്ക് കീഴില്‍ ബാഴ്‌സലോണയിലെത്തുന്ന രണ്ടാമത്തെ താരമായിക്കും മൊറാട്ട. നേരത്തെ മറ്റൊരു സ്പാനിഷ് താരമായ ഫെറാന്‍ ടോറസിനെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്‌സലോണ ടീമിലെത്തിച്ചിരുന്നു.

29 കാരനായ സ്പാനിഷ് താരത്തെ ടീമിലെത്തിക്കുകയാണെങ്കില്‍ ബാഴ്‌സലോണയുടെ മുന്നേറ്റത്തിന് ശക്തികൂട്ടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സാവിയും സംഘവും. അത്‌ലറ്റിക്കോ മാഡ്രിഡ് താരമായ മൊറാട്ട ലോണടിസ്ഥാനത്തിൽ ഇപ്പോള്‍ യുവന്റസിന് വേണ്ടിയാണ് കളിക്കുന്നത്. 2020 മുതല്‍ യുവന്റസിന് വേണ്ടി കളിക്കുന്ന മൊറാട്ട 67 മത്സരത്തില്‍ നിന്ന് 27 ഗോളുകള്‍ ഇറ്റാലിയന്‍ കരുത്തന്മാര്‍ക്ക് വേണ്ടി നേടിയിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit