"ആരാണ് പോഗ്ബ?"- മാഞ്ചസ്റ്റർ യുണൈറ്റഡ് താരം യുവന്റസിലേക്കെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് അല്ലെഗ്രി


മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരമായ പോൾ പോഗ്ബ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസിലേക്ക് തിരികെവരുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിക്കാൻ വിസമ്മതിച്ച് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രി. കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആരാണു പോഗ്ബയെന്നാണ് അല്ലെഗ്രി ചോദിച്ചത്.
ഈ സീസണോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ അവസാനിക്കുന്ന പോൾ പോഗ്ബ ഇതുവരെയും അതു പുതുക്കാൻ തയ്യാറായിട്ടില്ല. ഫ്രീ ഏജന്റായി ക്ലബ് വിടാൻ തയ്യാറെടുക്കുന്ന താരത്തിനായി യുവന്റസും പിഎസ്ജിയും ശ്രമം നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ഇറ്റാലിയൻ ക്ലബിനെയും പോഗ്ബയെയും ചേർത്ത് യാതൊരു പ്രതികരണവും നടത്താൻ അല്ലെഗ്രി തയ്യാറായില്ല.
Juventus manager Allegri when asked about Paul Pogba deal discussed with his agent today: “Pogba? Who is Pogba? I don’t know him [laughs] - …is it an English word, maybe?!”, he tells Dazn. ?⚪️⚫️ #Juventus
— Fabrizio Romano (@FabrizioRomano) May 16, 2022
“I forgot about Paul Pogba, it was too many years ago”, Allegri added.
2012 മുതൽ 2016 വരെ യുവന്റസിൽ കളിച്ച താരമാണ് പോഗ്ബയെങ്കിലും മാധ്യമങ്ങളുടെ ചോദ്യത്തോട് താരത്തെ അറിയില്ലെന്നു പറഞ്ഞ് തമാശരൂപത്തിലാണ് അല്ലെഗ്രി പ്രതികരിച്ചത്. " എനിക്കവനെ അറിയില്ല, ആരാണത്? അതൊരു ഇംഗ്ലീഷ് വാക്കാണോ? ഞാൻ മറന്നു പോയി, വളരെ വർഷങ്ങൾ ആയിരിക്കുന്നു." അല്ലെഗ്രി ഡിഎസെഡ്എന്നിനോട് പറഞ്ഞു.
യൂറോപ്പിലെ വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം യുവന്റസ് പോഗ്ബയുടെ ഏജന്റുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ മോയ്സ് കീൻ, പെല്ലെഗ്രിനി എന്നിവരുടെ ഏജന്റും ഇതേയാൾ തന്നെ ആയതിനാൽ അദ്ദേഹത്തെ കാണുന്നത് സ്വാഭാവികമായ കാര്യമാണെന്നാണ് യുവന്റസ് സിഇഒ മൗറീസിയോ അരിവാബിനെ പറഞ്ഞത്. പോഗ്ബ ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണെന്നും അദ്ദേഹത്തെ സ്വന്തമാക്കാൻ ആദ്യം ക്ലബിനെയാണ് സമീപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.