Football in Malayalam

റൊണാൾഡോക്ക് യുവന്റസിൽ തുടരാൻ ആഗ്രഹമില്ലെന്ന് സ്ഥിരീകരിച്ച് മാസ്സിമിലിയാനോ അല്ലെഗ്രി

Ali Shibil Roshan
Massimiliano Allegri
Massimiliano Allegri / Alessandro Sabattini/Getty Images
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാൻ ആഗ്രഹിക്കുന്നെന്ന് സ്ഥിരീകരിച്ച് ഇറ്റാലിയൻ ക്ലബിന്റെ പരിശീലകനായ മാസ്സിമിലിയാനോ അല്ലെഗ്രി.

2022 ജൂൺ അവസാനം വരെ യുവന്റസുമായി കരാറുള്ള റൊണാൾഡോ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ക്ലബ് വിടാനാണ് ലക്ഷ്യമിടുന്നത്.

യുവന്റസിൽ തുടരാൻ തനിക്ക് ഉദ്ദേശമില്ലെന്ന് റൊണാൾഡോ തന്നോട് പറഞ്ഞതായി സീരി എയിൽ എംപോളിക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ അല്ലെഗ്രി പറഞ്ഞു. "ഇന്നലെ, യുവന്റസിന് വേണ്ടി കളിക്കാൻ തനിക്ക് ഇനി ഒരു ഉദ്ദേശവുമില്ലെന്ന് റൊണാൾഡോ എന്നോട് പറഞ്ഞു," ഇറ്റാലിയൻ പരിശീലകൻ വെളിപ്പെടുത്തി.

അതേ സമയം, യുവന്റസ് വിടുന്ന റൊണാൾഡോ ചേക്കേറാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയിലേക്കാണ്. ഇംഗ്ലീഷ് ക്ലബുമായി താരം വ്യക്തിഗത വ്യവസ്ഥകൾ അംഗീകരിച്ചതായി ഇൻഡിപെൻഡന്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ടും ചെയ്തിട്ടുണ്ട്.

റൊണാൾഡോക്ക് വേണ്ടി സിറ്റി ഇത് വരെയും ഔദ്യോഗികമായി ബിഡ് ചെയ്തിട്ടില്ലെങ്കിലും, താരത്തിന് വേണ്ടി 30 മില്യൺ യൂറോക്ക് അടുത്തുള്ള ഒരു ഓഫർ യുവന്റസിന് സിറ്റി സമർപ്പിക്കുമെന്ന് ജിയാൻലൂക്ക ഡി മാർസിയോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റൊണാൾഡോയുടെ ഏജന്റ് ആയ ജോർജ് മെൻഡസുമായി ചർച്ച ചെയ്തതിന് ശേഷമാണ് സിറ്റി ഇത്തരമൊരു നിലപാടിലേക്ക് നീങ്ങിയതെന്ന് റിപോർട്ടുകൾ വ്യക്തമാക്കുന്നു.

റൊണാൾഡോക്ക് ക്ലബ് വിടണമെന്ന് അല്ലെഗ്രി തന്നെ സ്ഥിരീകരിച്ചതോടെ, താരത്തിന്റെ ഭാവി സംബന്ധിച്ച് കൂടുതൽ വ്യക്തത വരുന്ന മണിക്കൂറുകളിൽ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit