സാവിയുടെ കാര്യത്തിൽ തീരുമാനമെടുക്കണെമെങ്കിൽ നേരിട്ടെത്തി ചർച്ച ചെയ്യാൻ ജൊവാൻ ലപോർട്ടയോട് ആവശ്യപ്പെട്ട് അൽ-സദ്ദ്

ബാഴ്സലോണയുടെ പുതിയ പരിശീലനായി സാവി എത്താനുള്ള സാധ്യതകള്‍ വര്‍ധിക്കുന്നു. സാവിയുടെ നിലവിലെ ക്ലബായ അല്‍-സദ്ദിന്റെ ഭാരവാഹികളുമായി നേരിട്ട് സംസാരിക്കുന്നതിന് വേണ്ടി ദോഹയിലെത്താൻ കാറ്റലൻ ക്ലബിന്റെ പ്രെസിഡന്റായ ജൊവാൻ ലപോർട്ടയോട് ഖത്തറി ക്ലബ് ആവശ്യപ്പെട്ടതായാണ് റിപോർട്ടുകൾ.
റൊണാള്‍ഡ് കൂമാനെ പുറത്താക്കിയതിന് ശേഷം സാവിയെ പരിശീലകസ്ഥാനത്തേക്ക് എത്തിക്കാനാണ് ലപോർട്ടയും ബാഴ്സലോണയും തീരുമാനിച്ചിട്ടുള്ളതെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. ഇത് നടപ്പാക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണ് ബാഴ്സലോണ മാനേജ്മെന്റ്. നിലവില്‍ അല്‍-സദ്ദുമായി രണ്ട് വര്‍ഷത്തെ കരാറുള്ള സാവിയെ റിലീസ് ചെയ്യണമെങ്കില്‍ ഖത്തറി ക്ലബിന് വന്‍തുക തന്നെ ബാഴ്സലോണ നല്‍കേണ്ടിവരും. ഇക്കാര്യത്തില്‍ അന്തിമി തീരുമാനമെടുക്കാന്‍ വേണ്ടിയാണ് ബാഴ്സോലണ പ്രസിഡന്റ് ലപോര്‍ട്ടയോട് അല്‍-സദ്ദ് അധികൃതര്‍ ഖത്തറിലെത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
സാവിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെങ്കില്‍ ലപോർട്ട ദോഹയിൽ നേരിട്ടെത്തി അൽ-സദ്ദ് മാനേജ്മെന്റുമായി ചര്‍ച്ച നടത്തണമെന്ന് ഖത്തറി ക്ലബ് വ്യക്തമാക്കിയതായാണ് സ്പാനിഷ് മാധ്യമായ എഎസ് റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോള്‍ ബാഴ്സലോണയിലേക്കില്ലെന്നും അല്‍-സദ്ദില്‍ മാത്രമാണ് സാവിയുടെ ശ്രദ്ധയെന്നും ക്ലബ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ വരുന്ന ഇന്റര്‍നാഷനല്‍ ബ്രേക്കില്‍ സാവിയെ ക്ലബിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങളാണ് ബാഴ്സലോണ നടത്തുന്നത്. അതേസമയം നിലവിലെ സാഹചര്യത്തില്‍ വലിയൊരു തുക നല്കി സാവിയെ സ്വന്തമാക്കാന്‍ ബാഴ്സലോണക്ക് സാമ്പത്തിക പ്രശ്നങ്ങളുമുണ്ട്.