Football in Malayalam

ക്രിസ്ത്യൻ എറിക്‌സണ്‍ അയാക്‌സില്‍ കളിക്കുമെന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്

Haroon Rasheed
Christian Eriksen
Christian Eriksen / Emilio Andreoli/GettyImages
facebooktwitterreddit

ഇക്കഴിഞ്ഞ യൂറോ കപ്പിലായിരുന്നു ഫുട്‌ബോള്‍ പ്രേമികളെ ദുഖത്തിലാഴ്ത്തി ഡെന്‍മാര്‍ക്ക് താരം ക്രിസ്ത്യൻ എറിക്‌സൺ മത്സരത്തിനിടെ കുഴഞ്ഞ് വീണത്. യൂറോ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഫിന്‍ലന്‍ഡിനെതിരേയുള്ള മത്സരത്തിന്റ ആദ്യ പകുതിയിലായിരുന്നു എറിക്‌സണ്‍ കുഴഞ്ഞ് വീണത്. സഹതാരങ്ങളുടെയും ഡോക്ടര്‍മാരുടെയും സമയോചിതമായ ഇടപെടല്‍ കാരണമായിരുന്നു അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

എന്നാല്‍ താരം ജീവിതത്തിലേക്ക് തിരിച്ചുവന്ന് ഫുട്‌ബോള്‍ തുടരാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്റര്‍ മിലാനില്‍ കളിച്ചിരുന്ന താരത്തെ പരസ്പര സമ്മത പ്രകാരം ഏതാനും ദിവസം മുന്‍പ് ക്ലബ് റിലീസ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡച്ച് ക്ലബായ അയാക്‌സ് താരത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന എന്ന വാര്‍ത്തായണ് പ്രചരിക്കുന്നത്. ഈ വാര്‍ത്ത തെറ്റാണെന്നാണ് പ്രമുഖ ഫുട്ബോൾ ട്രാൻസ്ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കുന്നത്.

അതേ സമയം, താരം ഫുട്ബോൾ കളിക്കുന്നത് തുടരുമെന്ന് താരത്തിന്റെ ഏജന്റ് ആയ മാർട്ടിൻ സ്കൂട്ട്സ് വ്യക്തമാക്കിയിട്ടുണ്ട്. താരത്തിന് ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്നും സ്കൂട്ട്സ് വെളിപ്പെടുത്തി." അദ്ദേഹം ഫുട്‌ബോള്‍ കളിക്കുന്നത് തുടരും എന്ന് പറയാൻ എനിക്ക് കഴിയും. ക്രിസ്ത്യനെ കുറിച്ച് ചോദിക്കുന്നതിന് വേണ്ടി ഏതാനും ആഴ്ച മുമ്പ് രണ്ട് ക്ലബുകള്‍ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു," സ്കൂട്ട്സ് ഗസറ്റയോട് പറഞ്ഞതായി ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി.

2010ൽ ഡച്ച് ക്ലബായ അയാക്‌സിലൂടെ സീനിയർ കരിയറിന് തുടക്കം കുറിച്ച , ടോട്ടൻഹാം ഹോട്സ്പർ, ഇന്റർ മിലാൻ എന്നിവർക്ക് വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്. രാജ്യന്തര തലത്തില്‍ ഡെന്‍മാര്‍ക്കിന് വേണ്ടി 109 മത്സരങ്ങളിൽ നിന്ന് 36 ഗോളുകള്‍ സ്വന്തമാക്കാനും എറിക്‌സണ് കഴിഞ്ഞിട്ടുണ്ട്.


facebooktwitterreddit