Indian Football

ഇന്ത്യൻ ഫുട്ബോൾ ടീമിന് പ്രചോദനത്തിന് വേണ്ടി എഐഎഫ്എഫ് 16 ലക്ഷത്തോളം മുടക്കി ജോത്സ്യനെ നിയമിച്ചെന്ന് റിപ്പോർട്ട്

Vaisakh. M
Indian Football Team recently sealed qualification for the AFC Asian Cup 2023
Indian Football Team recently sealed qualification for the AFC Asian Cup 2023 / Indian Football Team Twitter
facebooktwitterreddit

ഏഷ്യൻ കപ്പ് ക്വാളിഫിക്കേഷൻ മത്സരങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് പ്രചോദനത്തിനു വേണ്ടി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) 16 ലക്ഷത്തോളം മുടക്കി ഒരു ജ്യോതിഷ സ്ഥാപനത്തെ നിയമിച്ചെന്ന് റിപ്പോർട്ട്. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

"ഏഷ്യൻ കപ്പിന് മുന്നോടിയായി ദേശീയ ടീമിനായി ഒരു മോട്ടിവേറ്ററെ നിയമിച്ചു. പിന്നീട്, ഏർപ്പെട്ടിരിക്കുന്ന കമ്പനി ഒരു ജ്യോതിഷ സ്ഥാപനമാണെന്ന് മനസ്സിലായി," ഇതുമായി ബന്ധപ്പെട്ട അറിവുള്ള ഒരു വ്യക്തി പ്രസ്സ് ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യയോട് വെളിപ്പെടുത്തി. "വ്യക്തമായി പറഞ്ഞാൽ, ടീമിനെ പ്രചോദിപ്പിക്കാൻ ഒരു ജ്യോത്സ്യനെ നിയോഗിച്ചു. 16 ലക്ഷം രൂപയോളം വലിയ തുക നൽകുകയും ചെയ്‌തു," ആ വ്യക്തി അവകാശപ്പെട്ടു.

ജ്യോതിഷ സ്ഥാപനം ഇതിനോടകം തന്നെ ഇന്ത്യൻ ടീമിനൊപ്പം മൂന്നു സെഷനുകൾ പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എഐഎഫ്എഫ് ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സുനന്ദോ ധർ ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. മുൻ ഇന്ത്യൻ ഗോൾകീപ്പർ തനുമോയ് ബോസ് എഐഎഫ്‌എഫിന്റെ ഈ ആശയത്തെ പരിഹസിക്കുകയാണ് ചെയ്തത്.

"ശരിയായ യൂത്ത് ലീഗുകൾ നടത്തുന്നതിൽ എഐഎഫ്എഫ് ആവർത്തിച്ച് പരാജയപ്പെടുകയും നിരവധി അഭിമാനകരമായ ടൂർണമെന്റുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരാവുകയും ചെയ്ത ഒരു സമയത്ത്, ഇതുപോലുള്ള സംഭവങ്ങൾ ഇന്ത്യൻ ഫുട്ബോളിന്റെ പ്രതിച്ഛായയെ കൂടുതൽ മോശമാക്കും," ബോസ് പിടിഐയോട് പറഞ്ഞു. എഐഎഫ്എഫ് ഉദ്യോഗസ്ഥർ തങ്ങളുടെ വരാനിരിക്കുന്ന വിദേശ യാത്രകൾ സ്പോൺസർ ചെയ്യാൻ പണം ഉപയോഗിക്കാൻ കഴിവുള്ളവരായതിനാൽ ഇതൊരു 'പുകമറ' മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.


facebooktwitterreddit