Lionel Messi

റയലിന്റെ തിരിച്ചുവരവിൽ ഞെട്ടി ലയണൽ മെസി, താരമയച്ച സന്ദേശം വെളിപ്പെടുത്തി അഗ്യൂറോ

Sreejith N
Aguero Reveals Messi's Message After Real Madrid Win
Aguero Reveals Messi's Message After Real Madrid Win / Alex Gottschalk/vi/DeFodi Images via Getty Images
facebooktwitterreddit

ഫുട്ബോൾ ആരാധകരെ ഒന്നടങ്കം അമ്പരിപ്പിച്ച തിരിച്ചു വരവാണ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ റയൽ മാഡ്രിഡ് നടത്തിയത്. രണ്ടാംപാദ മത്സരത്തിന്റെ തൊണ്ണൂറു മിനുട്ട് പൂർത്തിയാകുമ്പോൾ രണ്ടു ഗോളുകളുടെ ലീഡിൽ മുന്നിലുണ്ടായിരുന്ന മാഞ്ചസ്റ്റർ സിറ്റിയെ ഇഞ്ചുറി ടൈമിൽ റോഡ്രിഗോ നേടിയ ഗോളുകളിൽ തളച്ച റയൽ മാഡ്രിഡ് അതിനു ശേഷം ബെൻസിമ എക്‌സ്ട്രാ ടൈമിൽ നേടിയ ഗോളിൽ വിജയവും സ്വന്തമാക്കി.

പിഎസ്‌ജി, ചെൽസി ടീമുകൾക്കെതിരെ സമാനമായ തിരിച്ചുവരവ് നടത്തിയാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് സെമിയിൽ എത്തിയതെങ്കിലും അത് ഇതുപോലെ ആവർത്തിക്കാൻ അവർക്കു കഴിയുമെന്ന് കടുത്ത ആരാധകർ പോലും വിശ്വസിച്ചു കാണില്ല. അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസിയടക്കം റയൽ മാഡ്രിഡിന്റെ തിരിച്ചുവരവിൽ അത്ഭുതപ്പെട്ടു പോയിയെന്നാണ് വാസ്‌തവം.

മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ സെർജിയോ അഗ്യൂറോയാണ് മുൻ അർജന്റീന സഹതാരമായ കാർലോസ് ടെവസുമായുള്ള ഒരു ലൈവ് സ്ട്രീമിനിടെ റയൽ മാഡ്രിഡിന്റെ തിരിച്ചുവരവിൽ മെസി മെസി പ്രതികരിച്ചത് എങ്ങിനെയാണെന്ന് വെളിപ്പെടുത്തിയത്. മത്സരത്തിനു ശേഷം പിഎസ്‌ജി താരം തനിക്കയച്ച സന്ദേശമാണ് സെർജിയോ അഗ്യൂറോ പുറത്തുവിട്ടത്.

റയൽ മാഡ്രിഡിന്റെ മൂന്നാമത്തെ ഗോളിനു ശേഷം ലയണൽ മെസി എനിക്കൊരു സന്ദേശം അയച്ചിരുന്നുവെന്നു ലൈവ്‌സ്ട്രീമിൽ പറഞ്ഞ അഗ്യൂറോ ഇതൊരു തമാശയായി തോന്നുന്നുവെന്നും ഇതൊരിക്കലും സാധ്യമല്ലെന്നുമാണ് മെസി പറഞ്ഞതെന്നും വ്യക്തമാക്കി. റയലിന്റെ അവിശ്വസനീയ തിരിച്ചുവരവ് താരത്തിൽ അത്രയധികം അത്ഭുതം സൃഷ്ടിച്ചുവെന്ന് ഇതു വ്യക്തമാക്കുന്നു.

മുൻ ബാഴ്‌സലോണ നായകനായ ലയണൽ മെസിയെ സംബന്ധിച്ച് പ്രധാന എതിരാളികളായ റയൽ മാഡ്രിഡാണ് വിജയം നേടി ഫൈനലിൽ ഇടം പിടിച്ചതു കാണേണ്ടി വന്നപ്പോൾ അഗ്യൂറോ, ടെവസ് എന്നിവർക്ക് തങ്ങളുടെ മുൻ ക്ലബ് വിജയത്തിന്റെ അരികിലെത്തി കീഴടങ്ങേണ്ടി വന്നതിന്റെ നിരാശയാണ് അനുഭവിക്കേണ്ടി വന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit