"മെസിയൊരു ജേതാവാണ്"- ഫ്രാൻസിൽ വിജയം നേടാൻ താരത്തിനു തീർച്ചയായും കഴിയുമെന്ന് സെർജിയോ അഗ്യൂറോ

Aguero Expects Messi Improvement Next Season
Aguero Expects Messi Improvement Next Season / John Berry/GettyImages
facebooktwitterreddit

ഈ സീസണിൽ പിഎസ്‌ജിക്കു വേണ്ടി മെസി നടത്തിയ പ്രകടനം താരത്തിന്റെ പ്രതിഭയെ ന്യായീകരിക്കുന്നതായിരുന്നില്ലെങ്കിലും താരം അതിൽ നിന്നും തിരിച്ചുവന്ന് കൂടുതൽ മികവ് താരം കാണിക്കുമെന്ന് അർജന്റീന സഹതാരമായിരുന്ന സെർജിയോ അഗ്യൂറോ. ബാഴ്‌സലോണയിൽ കരിയറിന്റെ ഭൂരിഭാഗവും ചിലവിട്ട മെസി ഫ്രഞ്ച് ലീഗിനോട് ഇണങ്ങിച്ചേരാനാണ് കൂടുതൽ ശ്രമിച്ചതെന്നാണ് അഗ്യൂറോ പറയുന്നത്.

കഴിഞ്ഞ നിരവധി സീസണുകളായി ബാഴ്‌സലോണയിലെയും യൂറോപ്പിലെയും പ്രധാന ഗോൾവേട്ടക്കാരനായിരുന്ന ലയണൽ മെസി ഈ സീസണിൽ പിഎസ്‌ജിക്കു വേണ്ടി 11 ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്. പതിനാല് അസിസ്റ്റുകൾ താരത്തിന്റെ പേരിൽ ഉണ്ടെങ്കിലും മെസിയിൽ നിന്നും ഇതിനേക്കാൾ മികച്ച പ്രകടനം ആരാധകർ പ്രതീക്ഷിച്ചിരുന്നു എന്നതാണ് സത്യം.

"ഇതു മെസിയുടെ ആദ്യത്തെ സീസണാണ്, താരം ഒരു വ്യത്യസ്‌ത ലീഗുമായി ഇണങ്ങിച്ചേരുകയുമാണ്, എങ്കിലും മികച്ച പ്രകടനം മെസി നടത്തുകയുണ്ടായി. ചാമ്പ്യൻസ് ലീഗ് മാറ്റി വെച്ചാൽ, അവർ ലീഗ് വിജയിച്ചത് ഭീഷണിയില്ലാതെയാണ്. പിഎസ്‌ജി ഉയർന്ന നിലവാരമുള്ള താരങ്ങൾ നിറഞ്ഞ ടീമും ലിയോ ഒരു വിജയിയും ആണ്. താരത്തിന്റെ രണ്ടാമത്തെ സീസൺ ഇതിലും മികച്ച ഒന്നായിരിക്കും." അഗ്യൂറോ പറഞ്ഞു.

യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ എർലിങ് ബ്രൂട്ട് ഹാലൻഡിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയതിന് വളരെ സന്തോഷമുണ്ടെന്നും അഗ്യൂറോ പറഞ്ഞു. താരം പ്രീമിയർ ലീഗുമായി ഇണങ്ങിച്ചേരാൻ സമയമെടുക്കുമെങ്കിലും അതിനു കഴിയുമെന്നു തന്നെയാണ് അഗ്യൂറോയുടെ വിശ്വാസം.

ചാമ്പ്യൻസ് ലീഗിൽ നിന്നും സിറ്റി പുറത്തായതിനെ കുറിച്ച് സംസാരിച്ച അഗ്യൂറോ ഒരു ടീമെന്ന നിലയിൽ ഒറ്റക്കെട്ടായി നിന്നാൽ കിരീടങ്ങൾ അരികിലെത്തുമെന്നും പറഞ്ഞു. ഇപ്പോഴത്തെ നിരാശയിൽ നിന്നും അനുഭവസമ്പത്തു നേടിയെടുത്തത് വരുന്ന വർഷങ്ങളിൽ കിരീടത്തിനായി പൊരുതാൻ സിറ്റിക്ക് കഴിയുമെന്ന പ്രതീക്ഷയും താരം പ്രകടിപ്പിച്ചു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.