Lionel Messi

"ലയണൽ മെസിക്ക് സാഡിയോ മാനെയെ വേണമായിരുന്നു"- വെളിപ്പെടുത്തലുമായി സെനഗൽ താരത്തിന്റെ ഏജന്റ്

Sreejith N
Agent Reveals Lionel Messi Wanted Sadio Mane
Agent Reveals Lionel Messi Wanted Sadio Mane / Clive Brunskill/GettyImages
facebooktwitterreddit

ലിവർപൂളിൽ നിന്നും ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയ സാഡിയോ മാനെയെ കഴിഞ്ഞ സമ്മറിൽ ബാഴ്‌സലോണയിൽ എത്തിക്കാൻ ലയണൽ മെസിക്ക് താൽപര്യമുണ്ടായിരുന്നുവെന്ന് സെനഗൽ താരത്തിന്റെ ഉപദേഷ്‌ടാവായ ബകാരി സിസെ. സാമുവൽ എറ്റൂവിനെ ഇതിനു വേണ്ടി ചുമതലപ്പെടുത്താൻ ബാഴ്‌സ തീരുമാനിച്ചുവെന്നും എന്നാൽ മെസിയെ ബാഴ്‌സലോണ വിട്ടത് ട്രാൻസ്‌ഫർ നീക്കങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

സൗത്താംപ്റ്റണിൽ നിന്നും ലിവർപൂളിലേക്ക് ചേക്കേറിയ സാഡിയോ മാനെ ക്ലബിനൊപ്പം സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ താരമാണ്. ലിവർപൂളുമായി ഒരു വർഷത്തെ കരാർ ബാക്കി നിൽക്കെയാണ് താരം ജർമൻ ക്ലബ്ബിലേക്ക് ചേക്കേറിയത്. എന്നാൽ ബാഴ്‌സ സാമ്പത്തിക പ്രതിസന്ധിയിൽ അല്ലായിരുന്നു എങ്കിൽ മാനെ കാറ്റലൻ ക്ലബ്ബിലേക്ക് എത്തുമായിരുന്നുവെന്ന സൂചനകളാണ് ബേക്കറി സിസെ നൽകുന്നത്.

"കഴിഞ്ഞ സീസണിൽ ബാഴ്‌സക്കൊപ്പവും ഇതു ചെയ്യാമായിരുന്നു. ലയണൽ മെസി കരാർ പുതുക്കുന്ന കാര്യത്തിൽ ചോദ്യങ്ങൾ നിലനിൽക്കുന്ന മാനെയെ വേണ്ടിയിരുന്നത്. പാരീസിലേക്ക് വരുന്നതിനു മുൻപ് അദ്ദേഹം രണ്ടു പേരുകളാണ് നൽകിയത്; സാഡിയോ മാനേയും ഒരു അർജന്റീനിയൻ സെൻട്രൽ ഡിഫൻഡറും."

"ജൂണിൽ കോപ്പ അമേരിക്കയുടെ ഇടയിലായിരുന്നു ഇതുണ്ടായത്. ചർച്ചകളും ആരംഭിച്ചു. അത് അവസാനിക്കുന്നതിനു മുൻപ് എറ്റൂവിനെയും അവർ ചർച്ചകൾക്കായി ഉപയോഗിച്ചിരുന്നു. എന്നാൽ സാമ്പത്തികപരമായി കൂടുതൽ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് ബാഴ്‌സലോണ പിന്നീട് മനസിലാക്കി." ആഫ്റ്റർഫൂട്ട് ആർഎംസിയോട് സംസാരിക്കുമ്പോൾ സിസെ വ്യക്തമാക്കി.

ലയണൽ മെസി ഇപ്പോൾ കളിക്കുന്ന ക്ലബായ പിഎസ്‌ജി ഈ സമ്മറിൽ താരത്തിനായി ശ്രമം നടത്തിയിരുന്നുവെന്നും സിസെ പറഞ്ഞു. എന്നാൽ അപ്പോഴത്തെ പിഎസ്‌ജി സ്പോർട്ടിങ് ഡയറക്റ്റർ ആയിരുന്ന ലിയനാർഡോയുടെ സ്ഥാനം എപ്പോൾ വേണമെങ്കിലും തെറിക്കാമെന്ന അവസ്ഥയിലായതിനാൽ കൂടുതൽ മുന്നോട്ടു പോകാൻ കഴിഞ്ഞില്ലെന്നും സിസെ വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit