റൊണാൾഡോക്കൊപ്പം കളിക്കുന്നത് സ്വപ്ന സാക്ഷാത്കാരം; ചെൽസി നോട്ടമിട്ട താരം യുവന്റസിൽ എത്തിയ കഥ വിവരിച്ച് ഏജന്റ്

Dec 5, 2020, 12:11 PM GMT+5:30
Dragusin has a role model like Cristiano Ronaldo at Juventus, says Romanian centre-back's agent
Dragusin has a role model like Cristiano Ronaldo at Juventus, says Romanian centre-back's agent | Getty Images
facebooktwitterreddit

ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിനായി കഴിഞ്ഞ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച് താരമാണ് താരമാണ് റഡു ഡ്രാഗുസി‌ൻ.‌ റൊമാനിയയിൽ നിന്നുള്ള ഈ സെൻട്രൽ ഡിഫൻഡറെ ടീമിലെത്തിക്കാൻ പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിക്കും താല്പര്യമുണ്ടായിരുന്നെങ്കിലും യുവന്റസിലേക്ക് പോകാനായിരുന്നു അദ്ദേഹം തീരുമാനിച്ചത്. ഇപ്പോളിതാ അതേക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ ഏജന്റായ ഫ്ലോറിൻ മാനിയ.

താൻ ഇംഗ്ലണ്ടിലായിരുന്ന‌ സമയത്ത് റൊമാനിയയിലുണ്ടായിരുന്ന സഹോദരൻ, അവിടെ ഒരു യുവ താരമുണ്ടെന്ന് തന്നെ വിളിച്ചു പറയുകയും, താൻ അവനോട് ആ താരത്തെ നേരിട്ട് പോയി കാണാൻ ആവശ്യപ്പെടുകയും ചെയ്തെന്ന് പറയുന്ന മാനിയ, ഡ്രാഗു‌സിൻ ഒരു സ്റ്റാറാണെന്ന് തന്റെ സഹോദരൻ ചൂണ്ടിക്കാട്ടിയെന്നും, ഇക്കാര്യം താൻ അതിവേഗം യുവന്റസിനെ അറിയിച്ചതായും വിവരിക്കുന്നു.

''ഏകദേശം ഒരു മണിക്കൂറിന് ശേഷം യുവന്റസിന്റെ ചീഫ് സ്കൗട്ടായ മാറ്റിയോ ടൊഗ്നോസി എന്നെ വിളിച്ച് റഡു എല്ലാവരേയും ആകർഷിച്ചെന്ന് പറഞ്ഞു. മറ്റ് ടീമുകൾക്കും അദ്ദേഹത്തിൽ താല്പര്യമുണ്ടായിരുന്നു. എന്നാൽ യുവന്റസിന് ശരിക്കും അദ്ദേഹത്തെ വേണ്ടിയിരുന്നു‌. ചെൽസിക്കും അദ്ദേഹത്തിൽ താല്പര്യമുണ്ടായിരുന്നു. തനിക്ക് എവിടെ ഒരു മഹത്തായ സെൻട്രൽ ഡിഫൻഡർ ആകാമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അത് കൊണ്ടാണ് അദ്ദേഹം യുവന്റസ് തിരഞ്ഞെടുത്തത്," മാനിയ വെളിപ്പെടുത്തി.

യുവന്റസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഡ്രാഗുസിന്റെ റോൾ മോഡലെന്നും മാനിയ പറയുന്നു. മൂന്ന് വർഷങ്ങൾക്ക് മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നത് ഡ്രാഗുസിൻ ടിവിയിൽ കാണുകയായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ അദ്ദേഹം അവനോടൊപ്പം കളിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയ ഏജന്റ്, ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുമെന്നും ടിഎംഡബ്ല്യുവിനോട് സംസാരിക്കവെ പറഞ്ഞു.

""യുവന്റസ് വിടുക എന്ന ആശയം ഞങ്ങൾക്ക് ഒരിക്കലും ഉണ്ടായിട്ടില്ല, പുതിയ കരാർ ഒപ്പിടുന്നത് ഒരു പ്രശ്നമാകില്ല. അദ്ദേഹത്തിന്റെ ഭാവി ഞങ്ങൾ യുവന്റസിൽ കാണുന്നു. മൂന്ന് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം (ഡ്രാഗുസിൻ) റൊണാൾഡോയെ ടെലിവിഷനിൽ കാണുകയായിരുന്നു. ഇപ്പോൾ അദ്ദേഹം അവനോടൊപ്പം കളിക്കുന്നു. ചിലപ്പോളൊക്കെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും." "

റഡു ഡ്രാഗുസിന്റെ ഏജന്റ്
facebooktwitterreddit