Gokulam Kerala

എ.എഫ്. സി കപ്പ്: ഗോകുലം കേരള പുറത്ത്

Haroon Rasheed
Gokulam Kerala lost the game 2-1
Gokulam Kerala lost the game 2-1 / Gokulam Kerala
facebooktwitterreddit

എ.എഫ്.സി കപ്പിൽ നിന്ന് ഗോകുലം കേരള പുറത്ത്. ഇന്ന് നടന്ന നിർണായക മത്സരത്തിൽ ബംഗ്ലാദേശ് ക്ലബായ ബസുന്ധര കിങ്ങ്സിനോട് പരാജയപ്പെട്ടാണ് ഗോകുലം ടൂർണമെന്റിൽ നിന്ന് പുറത്തായത്. 2-1 എന്ന സ്കോറിന് പരാജയപ്പെട്ടായിരുന്നു ഗോകുലം പുറത്തായത്.

ജയം പ്രതീക്ഷിച്ച് ഇറങ്ങിയ ഗോകുലത്തിന് പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. മത്സരം പുരോഗമിക്കുന്നതിനിടെ 36-ാം മിനുട്ടിൽ റോബിഞ്ഞോയുടെ ഗോളിൽ ബസുന്ധര കിങ്ങ്സ് മുന്നിലെത്തി. പിന്നീട് ഗോളെന്നും മടക്കാൻ കഴിയാത്തതിനാൽ ഒരു ഗോൾ വഴങ്ങിയാണ് ആദ്യ പകുതി അവസാനിച്ചത്.

രണ്ടാം പകുതിയിൽ തിരിച്ചുവരവിന് കരുക്കൾ നീക്കി കളത്തിലറങ്ങിയ മലബാറിയൻസിൻ്റെ പല നീക്കങ്ങളും വിജയം കണ്ടില്ല. സമനില ഗോളിനായി പൊരുതുന്നതിനിടെ ബസുന്ധരയുടെ രണ്ടാം ഗോൾ പിറന്നു. 54-ാം മിനുട്ടിൽ നുഹ മറോങ്ങിൻ്റെ ഗോളിൽ ബസുന്ധര ലീഡ് രണ്ടാക്കി ഉയർത്തി.

രണ്ട് ഗോൾ വഴങ്ങിയതോടെ സർവ ശക്തിയുമെടുത്ത് പൊരുതിയ ഗോകുലം ഒരു ഗോൾ മടക്കി. 75-ാം മിനുട്ടിൽ ജോർദാൻ ഫ്ളച്ചറുടെ ഗോളിൽ സ്കോർ 1-2 എന്നാക്കി മാറ്റി. പിന്നീട് സമനില ഗോളിനായി ഗോകുലം പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ആദ്യ മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനെതിരേ പുറത്തെടുത്ത പ്രകടനം ആവർത്തിക്കാൻ മലബാറിയൻസിന് കഴിഞ്ഞില്ല. മൂന്ന് മത്സരത്തിൽ നിന്ന് മൂന്ന് പോയിൻ്റ് മാത്രമാണ് ഗോകുലത്തിൻ്റെ സമ്പാദ്യം.


facebooktwitterreddit