Football in Malayalam

സുന്ദരമായതെല്ലാം പിറവികൊള്ളാറില്ല

Haroon Rasheed
Adrian Luna came close to scoring a stunner against Jamshedpur FC in the Indian Super League 2021/22 first semi-final first leg
Adrian Luna came close to scoring a stunner against Jamshedpur FC in the Indian Super League 2021/22 first semi-final first leg / Indian Super League
facebooktwitterreddit

ചില സംഭവങ്ങള്‍ അങ്ങനെയാണ്. അത് നടക്കുന്നതിനേക്കാള്‍ നല്ലത് നടക്കാതിരിക്കുന്നതാണ്. അത് പ്രകൃതിയുടെ നിയമമാണ്. സുന്ദരമായത് ചിലത് പിറവികൊള്ളാറില്ല. അതായിരുന്നു കഴിഞ്ഞ ദിവസം ഐ.എസ്.എല്‍ മത്സരത്തിനിടെ ഫറ്റോര്‍ദയിലെ ജവഹര്‍ലാന്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കണ്ടത്.

മത്സരത്തിന്റെ 58ാം മിനുട്ടില്‍ ജംഷഡ്പുര്‍ ബോക്‌സിന്റെ വലത് മൂലയില്‍ നിന്ന് ലഭിച്ച ഫ്രീ കിക്ക് മഴവില്ല് പോലെ പറന്നിറങ്ങി ഗോള്‍ കീപ്പര്‍ രഹ്നേഷിനെയും കീഴ്‌പെടുത്തി പോസ്റ്റില്‍ തട്ടി മടങ്ങി. ഗോള്‍ ചാന്‍സ് 50 ശതമാനത്തിലും താഴെയുള്ള പൊസിഷനില്‍ നിന്നുള്ള അത്യുഗ്രനൊരു ഫ്രീകിക്ക്.

പക്ഷെ അത് നിര്‍ഭാഗ്യവശാല്‍ പോസ്റ്റില്‍ തട്ടി മടങ്ങുകയാണ് ചെയ്തത്. അത് ഗോളാവുന്നതായിരുന്നു നല്ലത്. അത് ഗോളായിരുന്നെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് രണ്ട് ഗോളിന്റെ ലീഡ് ലഭിച്ചിരുന്നു. പക്ഷെ ചിലത് അങ്ങനെയാണ്. ഒരുപക്ഷെ ലൂണയുടെ മാന്ത്രിക ഫ്രീകിക്ക് ഗോളായിരുന്നെങ്കില്‍ അത് ഓര്‍ത്തെടുക്കാന്‍ അത്ര പെട്ടെന്ന് കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും അത്കൂടി ഗോളായിരുന്നെങ്കില്‍ എന്ന് നാം ആത്മനിര്‍വൃതി അടഞ്ഞുകൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെയാകാം മാന്ത്രികന്റെ കാലില്‍ നിന്ന് പിറന്ന മഴവില്ലഴകുള്ള ഫ്രീ കീക്ക് പോസ്റ്റിനെയും ചുംബിച്ച് മടങ്ങിയത്. മൈതാനത്തിറങ്ങിയാല്‍ മായാജാലം കാണിക്കുന്ന ലൂണയുടെ കാലില്‍ നിന്ന് ഇതിന് മുന്‍പും അത്യൂഗ്രന്‍ ഫ്രീ കിക്ക് ഗോളുകള്‍ പിറന്നിട്ടുണ്ട്.

ഗോളെന്ന് ഒരിക്കലും തോന്നാത്തിടത്തില്‍ നിന്ന് പന്തിനെ വലയിലെത്തിക്കുക എന്നതാണ് ലൂണയുട മികവ്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി അഞ്ചു ഗോളുകള്‍ സ്വന്തമാക്കിയ ലൂണ തുടര്‍ന്നുള്ള മത്സരങ്ങളിലും മായാജാലം കാണിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഒരുപക്ഷെ നഷ്ടപ്പെട്ടതിനേക്കാള്‍ സുന്ദരമായൊരു ഗോള്‍ ലൂണയുടെ കാലില്‍ നിന്ന് പിറവികൊള്ളുന്നതും കാത്തിരിക്കാം.


The opinions expressed in the article are those of the author and not of 90min.

facebooktwitterreddit