Football in Malayalam

ഹൈദരാബാദിന് എതിരെയുള്ള ഫൈനലിൽ അഡ്രിയാൻ ലൂണ കളിക്കുന്ന കാര്യം സംശയത്തിൽ

Haroon Rasheed
Adrian Luna is doubtful for Kerala Blasters vs Hyderabad FC ISL 2021/22 season final
Adrian Luna is doubtful for Kerala Blasters vs Hyderabad FC ISL 2021/22 season final / Indian Super League
facebooktwitterreddit

കേരള ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണ ഹൈദരാബാദ് എഫ്.സിക്കെതിരേയുള്ള ഫൈനല്‍ പോരാട്ടത്തില്‍ കളിക്കുന്ന കാര്യം സംശയത്തില്‍. മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച് ലൂണയുടെ കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചത്.

മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പരിശീലകനൊപ്പം ലൂണയായിരുന്നു പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ പരുക്ക് കാരണം താരം വാര്‍ത്താ സമ്മേളനത്തിനെത്തിയില്ല. മെഡിക്കല്‍ ടീമിനൊപ്പം താരം നിരീക്ഷണത്തിലാണെന്നും അതുകൊണ്ടാണ് ലൂണ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്നും പരിശീലകന്‍ വ്യക്തമാക്കി.

ലൂണക്ക് ഹൈദരബാദിനെതിരേയുള്ള ഫൈനലില്‍ കളിക്കാന്‍ കഴിയുമോ എന്ന കാര്യം സംശയത്തിലാണെന്നും വുകമനോവിച്ച് വ്യക്തമാക്കി. ലൂണയെ നഷ്ടമാവുകയാണെങ്കില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് അത് വന്‍ തിരിച്ചടിയാകും. എന്നാൽ, താരം ഫൈനലിൽ പങ്കെടുക്കാനുള്ള സാധ്യതകൾ പൂർണമായും തള്ളിക്കളയാത്തത് ആരാധകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

അതേ സമയം, ജംഷഡ്പുര്‍ എഫ്.സിക്കെതിരേയുള്ള രണ്ടാം പാദ സെമി ഫൈനലില്‍ പരിക്ക് മൂലം കളിക്കാതിരുന്ന സഹൽ ഫൈനലിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit