പലസ്തിനു നൽകിയ പിന്തുണ, പിഎസ്ജി അരങ്ങേറ്റത്തിൽ അഷ്റഫ് ഹക്കിമിയെ കൂക്കി വിളിച്ച് ആരാധകർ


ഇന്റർ മിലാനിൽ നിന്നും വലിയ തുകയുടെ ട്രാൻസ്ഫറിൽ പിഎസ്ജിയിലേക്ക് ചേക്കേറിയ മൊറോക്കൻ റൈറ്റ് ബാക്ക് അഷ്റഫ് ഹക്കിമി ഇന്നലെ നടന്ന ഫ്രഞ്ച് സൂപ്പർ കപ്പിലാണ് ക്ലബിനു വേണ്ടി ഒരു പ്രധാന മത്സരത്തിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ മത്സരഫലം കൊണ്ടും അതിനു പുറത്തുള്ള സംഭവങ്ങൾ കൊണ്ട് താരം മറക്കാനാഗ്രഹിക്കുന്ന ഒരു അരങ്ങേറ്റമായിരിക്കും ഇന്നലത്തേത്.
ഇസ്രായേലിലെ ടെൽ അവീവിൽ വെച്ചു നടന്ന മത്സരത്തിൽ ക്സിക്ക നേടിയ ഒരേയൊരു ഗോളിൽ വിജയിച്ച ലില്ലെയാണ് ഫ്രഞ്ച് സൂപ്പർകപ്പ് കിരീടം സ്വന്തമാക്കിയത്. അതേസമയം ഇസ്രായേലിലെ കാണികൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് പിഎസ്ജിയുടെ മുൻ റയൽ മാഡ്രിഡ് താരമായ അഷ്റഫ് ഹക്കിമിയിലായിരുന്നു.
PSG are taking on Lille in Tel Aviv, Israel for the French Supercup. No major action so far in the first 10 minutes, but Achraf Hakimi is being loudly booed every time he touches the ball...here's why. pic.twitter.com/Cowg1xI42d
— Zach Lowy (@ZachLowy) August 1, 2021
ഈ വർഷത്തിന്റെ തുടക്കത്തിൽ സോഷ്യൽ മീഡിയയിൽ പലസ്തീന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തതിന്റെ പേരിൽ ഇസ്രായേലിലെ കാണികളിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഹക്കിമിക്ക് നേരിടേണ്ടി വന്നത്. താരം പന്തു തൊടുമ്പോഴെല്ലാം മുപ്പതിനായിരത്തോളം വരുന്ന കാണികൾ കൂക്കി വിളിക്കുകയായിരുന്നു.
ടെൽ അവീവിൽ വെച്ചു നടന്ന മത്സരവുമായി ബന്ധപ്പെട്ടു പിഎസ്ജി എടുത്ത നിലപാടും വൈരുദ്ധ്യപൂർണമാണ്. ഇസ്രയേലിന്റെ ആക്രമണത്തിൽ തകർന്ന ഗാസയെ പുനരുജ്ജീവിപ്പിക്കാൻ അഞ്ഞൂറ് മില്യൺ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ച ഖത്തറിന്റെ കീഴിലുള്ള പിഎസ്ജി സൂപ്പർ കപ്പ് വേദി മാറ്റാൻ ഒരിക്കൽ പോലും ആവശ്യപ്പെട്ടിട്ടില്ല.