Top Stories

ക്രിസ്റ്റ്യന്‍ എറിക്‌സന്റെയും സിലാന്ദ്രോ മാര്‍ട്ടിനസിന്റെയും ജഴ്‌സി നമ്പര്‍ തീരുമാനമായി

Haroon Rasheed
Argentina v Estonia - International Friendly
Argentina v Estonia - International Friendly / Juan Manuel Serrano Arce/GettyImages
facebooktwitterreddit

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ രണ്ട് പുതിയ താരങ്ങളുടെ ജഴ്‌സ നമ്പര്‍ തീരുമാനമായി. ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍, അയാക്‌സിന്റെ അര്‍ജന്റൈന്‍ താരം ലിസാന്ദ്രോ മാര്‍ട്ടിനസ് എന്നിവരുടെ ജഴ്‌സി നമ്പറാണ് തീരുമാനിച്ചത്. ആറാം നമ്പര്‍ ജഴ്‌സിയാണ് യുണൈറ്റഡ് മാര്‍ട്ടിനസിന് നല്‍കുക. നേരത്തെ ഫ്രഞ്ച് താരം പോള്‍ പോഗ്ബയായിരുന്നു യുണൈറ്റഡിന്റെ ആറാം നമ്പര്‍ ജഴ്‌സി അണിഞ്ഞിരുന്നത്.

ഇതായിരിക്കും ഇനി മുതല്‍ അര്‍ജന്റൈന്‍ താരം അണിയുക. നാലുദിവസം മുന്‍പായിരുന്നു മാര്‍ട്ടിനസിനെ ടീമിലെത്തിച്ച കാര്യം യുണൈറ്റഡ് പ്രഖ്യാപിച്ചത്. ഡച്ച് ക്ലബായ അയാക്‌സില്‍ നിന്നാണ് മാര്‍ട്ടിനസ് എത്തുന്നത്. അയാക്‌സിലായിരിക്കുമ്പോള്‍ ഡച്ച് പരിശീലകന്‍ എറിക് ടെണ്‍ ഹഗിന് കീഴില്‍ കളിച്ച് പരിചയമുള്ള താരമാണ് മാര്‍ട്ടിനസ്.

അതിനാല്‍ എറികിന് കീഴില്‍ മികച്ച നേട്ടം അര്‍ജന്റൈന്‍ താരത്തിന് സ്വന്തമാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ചുവന്ന ചെകുത്താന്‍മാര്‍. 14ാം നമ്പര്‍ ജഴ്‌സിയാണ് എറിക്‌സണ്‍ ധരിക്കുക. നേരത്തെ ഇംഗ്ലീഷ് താരം ജെസ്സെ ലിംഗാര്‍ഡായിരുന്നു ഈ ജഴ്‌സി ധരിച്ചിരുന്നത്. കരാര്‍ അവസാനിച്ചതോടെ ലിംഗാര്‍ഡ് ക്ലബ് വിട്ട് പ്രീമിയര്‍ ലീഗ് ക്ലബായ നോട്ടിങ്ഹാം ഫോറസ്റ്റിലെത്തിയതോടെയാണ് യുണൈറ്റഡ് ലിംഗാര്‍ഡിന്റെ നമ്പര്‍ എറിക്‌സണ് നല്‍കുന്നത്.

ഫ്രീ ഏജന്റായിട്ടാണ് എറിക്‌സണ്‍ യുണൈറ്റഡിലെത്തിയിട്ടുള്ളത്. കാര്‍ഡിയാക് അറസ്റ്റിന് ശേഷം പ്രീമിയര്‍ ലീഗ് ക്ലബായ ബ്രന്റ്‌ഫോര്‍ഡുമായി എറിക്‌സണ്‍ ഹൃസ്വകാല കരാറുണ്ടായിരുന്നു. അത് അവസാനിച്ചതോടെയാണ് താരം ഓള്‍ഡ് ട്രാഫഓര്‍ഡിലെത്തുന്നത്. ബ്രന്റ്‌ഫോര്‍ഡില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് താരം യുണൈറ്റഡിലെത്തുന്നത്.

facebooktwitterreddit