Football in Malayalam

90Min Exclusive: ബാഴ്‌സയിലേക്ക് ചേക്കേറണമെന്നു മാഞ്ചസ്റ്റർ സിറ്റിയെ അറിയിച്ച് റഹീം സ്റ്റെർലിങ്

Sreejith N
Manchester City v Burnley - Premier League
Manchester City v Burnley - Premier League / Robbie Jay Barratt - AMA/GettyImages
facebooktwitterreddit

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സയിലേക്ക് ലോൺ കരാറിൽ ചേക്കേറാൻ തന്നെ അനുവദിക്കണെമെന്നു മാഞ്ചസ്റ്റർ സിറ്റിയോടാവശ്യപ്പെട്ട് മുന്നേറ്റനിര താരം റഹീം സ്റ്റെർലിങ്. സമ്മറിൽ നടന്ന യൂറോ കപ്പിൽ ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളാണെങ്കിലും ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റി ടീമിൽ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്നാണ് സ്റ്റെർലിങ് ക്ലബ് വിടാൻ താൽപര്യപ്പെടുന്നത്.

മാഞ്ചസ്റ്റർ സിറ്റി കരാറിൽ പതിനെട്ടു മാസം മാത്രം ബാക്കിയുള്ള റഹീം സ്റ്റെർലിങിനോട് മികച്ച പ്രകടനം നടത്തി ടീമിലേക്ക് തിരിച്ചു വരാനും ടീമിലെ ഇടം സ്ഥിരമാക്കാനുമാണ് പെപ് ഗ്വാർഡിയോള ആവശ്യപ്പെട്ടത്. ഗബ്രിയേൽ ജീസസ്, ബെർണാഡോ സിൽവ എന്നിവർ ഈ സീസണിൽ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്തുന്നതും മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഗ്വാർഡിയോളയുടെ ദീർഘകാല പദ്ധതികളിൽ തനിക്ക് ഇടമുണ്ടെന്ന് സ്റ്റെർലിങ് കരുതുന്നില്ല.

90Min നു ലഭ്യമായ വിവരങ്ങൾ പ്രകാരം ജനുവരിയിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ തന്നെ അനുവദിക്കണമെന്ന് സ്റ്റെർലിങ് ആവശ്യപ്പെട്ടിട്ടുണ്ട്. ബാഴ്‌സയുടെ താത്പര്യം നിഷേധിക്കാൻ കഴിയാത്തതാണെന്നും അതുകൊണ്ടു തന്നെ ജനുവരിയിൽ ലോൺ കരാറിൽ ഇംഗ്ലണ്ട് വിടണമെന്നുമാണ് സ്റ്റെർലിങ് പറയുന്നത്.

മാഞ്ചസ്റ്റർ സിറ്റിയുടെ മേധാവികളായ ഫെറൻ സോറിയാനോ, ക്സിക്കി ബേഗിരിസ്റ്റാൻ എന്നിവരോട് ഒരു താരത്തെയും ക്ലബിൽ പിടിച്ചു നിർത്താൻ തനിക്കു പദ്ധതിയില്ലെന്ന് പെപ് ഗ്വാർഡിയോള വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ റഹീം സ്റ്റെർലിങ് ഉൾപ്പെടെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട ഒരു കാര്യത്തെപ്പറ്റിയും തന്നോട് ചോദിക്കരുതെന്നാണ് ഗ്വാർഡിയോള പറഞ്ഞത്.

സ്റ്റെർലിങ്ങിനു സിറ്റി വിടാൻ താൽപര്യമുണ്ടെങ്കിലും ക്ലബ് നേതൃത്വം താരത്തിന് എത്തിഹാദിൽ ഇനിയും ഭാവിയുണ്ടെന്നാണ് കണക്കാക്കുന്നത്. ഒരു മികച്ച പകരക്കാരനെ ലഭിക്കാതെ സ്റ്റെർലിംഗിനെ വിട്ടു നൽകാനും അവർക്ക് താൽപര്യമില്ല. റയൽ സോസിഡാഡ് വിങ്ങറായ മൈക്കൽ ഒയാർസാബാലിൽ മാഞ്ചസ്റ്റർ സിറ്റിക്ക് താൽപര്യമുണ്ടെങ്കിലും ജനുവരിയിൽ സ്‌പാനിഷ്‌ താരത്തെ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.

അതേസമയം മാഞ്ചസ്റ്റർ സിറ്റിയിൽ അവസരങ്ങൾ കുറയുന്നത് ഖത്തർ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിലെ സ്ഥാനത്തെ ബാധിക്കും എന്നതിനാൽ ജനുവരിയിൽ ടീം വിടാനല്ല തീവ്ര ശ്രമത്തിലാണ് സ്റ്റെർലിങ്. ബാഴ്‌സക്കു പുറമെ പിഎസ്‌ജി, ഇന്റർ മിലാൻ, യുവന്റസ്, അത്ലറ്റികോ മാഡ്രിഡ് എന്നിവർക്കും താരത്തിൽ താൽപര്യമുണ്ട്.

facebooktwitterreddit