Football in Malayalam

ഈ സീസണിൽ യൂറോപ്പിലെ അഞ്ചു പ്രധാന ലീഗുകളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരങ്ങൾ

Sreejith N
FC Bayern Muenchen v Borussia Moenchengladbach - Bundesliga
FC Bayern Muenchen v Borussia Moenchengladbach - Bundesliga / Alexander Hassenstein/Getty Images
facebooktwitterreddit

യൂറോപ്പിലെ പ്രധാനപ്പെട്ട ആഭ്യന്തര ലീഗുകളിൽ പലതും അതിന്റെ പരിസമാപ്‌തിയിലേക്ക് അടുത്തു കൊണ്ടിരിക്കുമ്പോൾ ഇറ്റാലിയൻ ലീഗിൽ ഇന്റർ മിലാനും ജർമൻ ലീഗിൽ ബയേൺ മ്യൂണിക്കും കിരീടം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി കിരീടത്തിന് ഒരു വിജയം മാത്രമകലെ നിൽക്കുമ്പോൾ ലാ ലിഗയും ഫ്രഞ്ച് ലീഗും ഫോട്ടോ ഫിനിഷിംഗിലേക്കാണ് അടുത്തു കൊണ്ടിരിക്കുന്നത്. അതേസമയം ഈ അഞ്ചു പ്രധാന ലീഗുകളിൽ ഏറ്റവുമധികം ഗോളുകൾ നേടിയിട്ടുള്ള താരങ്ങൾ ഇനിപ്പറയുന്നവരാണ്:

1. റോബർട്ട് ലെവൻഡോവ്‌സ്‌കി (ബയേൺ മ്യൂണിക്ക്) - 39 ഗോളുകൾ

Robert Lewandowski
FC Bayern Muenchen v Borussia Moenchengladbach - Bundesliga / Alexander Hassenstein/Getty Images

കഴിഞ്ഞ കുറച്ചു സീസണുകളായി യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് കഴിഞ്ഞ വർഷത്തെ ബാലൺ ഡി ഓർ റദ്ദാക്കിയതു കൊണ്ട് മാത്രമാണ് പുരസ്‌കാരം ലഭിക്കാതിരുന്നത്. കഴിഞ്ഞ സീസണിൽ ബയേണിനു ട്രിപ്പിൾ കിരീടങ്ങൾ സ്വന്തമാക്കി നൽകാൻ സഹായിച്ച താരം ഈ സീസണിൽ അതിന്റെ തുടർച്ചയായ ഫോമിൽ കളിച്ച് വെറും 27 ലീഗ് മത്സരങ്ങളിൽ നിന്നാണ് 39 ഗോളുകൾ കുറിച്ചിരിക്കുന്നത്. ഈ സീസണിലെ യൂറോപ്യൻ ഗോൾഡൻ ഷൂ പോളണ്ട് താരം തന്നെ സ്വന്തമാക്കുമെന്നതിലും സംശയമില്ല.

2. ലയണൽ മെസി (ബാഴ്‌സലോണ) - 28 ഗോളുകൾ

Lionel Messi
FC Barcelona v Atletico de Madrid - La Liga Santander / David Ramos/Getty Images

ഈ സീസണിന്റെ തുടക്കത്തിൽ മെസിയുടെ ഫോമിനെക്കുറിച്ച് നിരവധി സംശയങ്ങൾ ഉയർന്നെങ്കിലും അതിനെയെല്ലാം മറികടന്നു കൊണ്ടുള്ള തിരിച്ചുവരവാണ് അർജന്റീനിയൻ താരം നടത്തിയത്. പുതുവർഷം പിറന്നതിനു ശേഷം അവിശ്വസനീയമായ പ്രകടനം നടത്തുന്ന താരം നേരത്തെ ലാ ലിഗ ടോപ് സ്‌കോറർ പട്ടികയിൽ നിന്നിരുന്ന എല്ലാ താരങ്ങളെയും പിന്തള്ളിയാണ് ഇപ്പോൾ ഒന്നാമതെത്തിയിരിക്കുന്നത്.

3. ക്രിസ്റ്റ്യാനോ റൊണാൾഡോ (യുവന്റസ്) - 27 ഗോളുകൾ

Cristiano Ronaldo
Juventus v AC Milan - Serie A / Jonathan Moscrop/Getty Images

യുവന്റസിലെത്തിയതിനു ശേഷമുള്ള സീസണുകളിലെല്ലാം ടീമിന്റെ ടോപ് സ്‌കോററാണെങ്കിലും ഇറ്റാലിയൻ ലീഗിലെ ടോപ് സ്‌കോറർ സ്ഥാനം നേടാൻ റൊണാൾഡോക്ക് കഴിഞ്ഞില്ലായിരുന്നു. എന്നാൽ ഈ സീസണിൽ അതും സ്വന്തം പേരിലാക്കി മൂന്നു ലീഗുകളിൽ ടോപ് സ്കോററായ താരമെന്ന റെക്കോർഡ് നേടാൻ റൊണാൾഡോക്ക് അവസരമുണ്ട്. എന്നാൽ റൊണാൾഡോയുടെ ഗോൾ വേട്ടയിലും യുവന്റസ് ലീഗിൽ പതറുന്നതു തുടരുകയാണ്.

4. എർലിങ് ഹാലൻഡ് (ബൊറൂസിയ ഡോർട്മുണ്ട്) - 25 ഗോളുകൾ

Erling Haaland
VfL Wolfsburg v Borussia Dortmund - Bundesliga / Pool/Getty Images

യൂറോപ്പിലെ എല്ലാ മുൻനിര ക്ലബുകൾക്കും ഒരുപോലെ സ്വന്തമാക്കാൻ താൽപര്യമുള്ള എർലിങ് ബ്രൂട് ഹാലാൻഡ് തന്റെ ഗോളടി മികവ് കഴിഞ്ഞ സീസണുകളിൽ തെളിയിച്ചതാണ്. ഇരുപതു വയസുകാരനായ താരം 25 ഗോളുകൾ നേടി ലീഗിലെ രണ്ടാമത്തെ ടോപ് സ്കോററാണെങ്കിലും ഈ സീസണിൽ ഡോർട്മുണ്ട് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയില്ലെങ്കിലും ക്ലബ് വിടാൻ സാധ്യതയുണ്ട്.

5. കെയ്‌ലിയൻ എംബാപ്പെ (പിഎസ്‌ജി) - 25 ഗോളുകൾ

Neymar, Kylian Mbappe
Paris Saint-Germain v Manchester City - UEFA Champions League Semi Final: Leg One / Alex Grimm/Getty Images

ഫ്രഞ്ച് ലീഗിലെ ടോപ് സ്കോററാണ് എംബാപ്പയെങ്കിലും പിഎസ്‌ജിക്ക് ഇത്തവണ ലീഗ് കിരീടം സ്വന്തമാക്കാൻ കഴിയുമെന്ന യാതൊരു പ്രതീക്ഷയുമില്ല. രണ്ടു മത്സരം മാത്രം ബാക്കി നിൽക്കെ ലില്ലെ ഒരു മത്സരം തോറ്റാൽ മാത്രമേ പിഎസ്‌ജി കിരീടം സ്വന്തമാക്കുകയുള്ളൂ. അതേസമയം 25 ഗോളുകൾ ഈ സീസണിൽ ലീഗിൽ സ്വന്തമാക്കിയ എംബാപ്പെ സീസണു ശേഷം റയലിലേക്ക് ചേക്കേറാൻ സാധ്യതയുണ്ട്.


facebooktwitterreddit