Football in Malayalam

ഒരു സീസണിൽ ഇരുപതു ഗോൾ നേട്ടം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവുമധികം തവണ സ്വന്തമാക്കിയ നാലു താരങ്ങൾ

Sreejith N
La Liga 2017-18 - Real Madrid vs FC Barcelona
La Liga 2017-18 - Real Madrid vs FC Barcelona / Power Sport Images/Getty Images
facebooktwitterreddit

ഹ്യുയസ്‌കക്കെതിരായ ഇരട്ടഗോളോടെ ഒരു സീസണിൽ ഇരുപതു ഗോളെന്ന നേട്ടം ലാ ലിഗയിൽ ഏറ്റവുമധികം തവണ സ്വന്തമാക്കിയ താരമെന്ന റെക്കോർഡ് മെസി സ്വന്തം പേരിലെഴുതി ചേർത്തിരുന്നു. ഈ സീസണും കൂടി ചേർത്ത് പതിമൂന്നാമത്തെ സീസണിലാണ് മെസി സ്‌പാനിഷ്‌ ലീഗിൽ ഇരുപതു ഗോൾ നേട്ടം കുറിക്കുന്നത്. എന്നാൽ ഒരു സീസണിൽ ഇരുപതു ഗോളെന്ന നേട്ടം ഈ നൂറ്റാണ്ടിൽ സ്വന്തമാക്കിയ നിരവധി താരങ്ങളുണ്ട്. അതിൽ യൂറോപ്പിലെ അഞ്ചു പ്രധാന ലീഗുകളിൽ ഏറ്റവുമധികം തവണ ഈ നേട്ടം സ്വന്തമാക്കിയ നാല് താരങ്ങൾ ഇവരാണ്.

1. ലയണൽ മെസി (ബാഴ്‌സലോണ) - 13 തവണ

Lionel Messi
FC Barcelona v SD Huesca - La Liga Santander / David Ramos/Getty Images

മെസിയുടെ കാലം കഴിഞ്ഞു തുടങ്ങിയെന്നും ഫോം നഷ്ടപ്പെടാൻ ആരംഭിച്ചുവെന്നും സീസണിന്റെ തുടക്കത്തിൽ പറഞ്ഞവരുടെ വായടപ്പിച്ചാണ് ബാഴ്‌സലോണ നായകൻ ഇപ്പോൾ മികച്ച പ്രകടനം നടത്തുന്നത്. ക്ലബിൽ തുടരുമോയെന്ന കാര്യത്തിൽ ഇപ്പോഴും ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഏറ്റവും മികച്ച പ്രകടനം തന്നെ ടീമിന് വേണ്ടി നടത്താൻ മെസിക്ക് കഴിയുന്നുണ്ട്. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായെങ്കിലും ലാ ലിഗയും കോപ്പ ഡെൽ റേയും സ്വന്തമാക്കാൻ കഴിയുമെന്ന ബാഴ്‌സലോണയുടെ പ്രതീക്ഷയും മെസിയുടെ ഫോമിനെ അടിസ്ഥാനമാക്കിയാണ്.

2. ക്രിസ്റ്റ്യാനോ റൊണാൾഡോ (മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ്) - 13 തവണ

Cristiano Ronaldo
Cagliari Calcio v Juventus - Serie A / Enrico Locci/Getty Images

മെസിക്ക് തുല്യനായ കളിക്കാരനായ ഏവരും വാഴ്ത്തുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ വ്യത്യസ്തനാക്കുന്നത് മൂന്നു വ്യത്യസ്ത ലീഗുകളിൽ ഈ നേട്ടം ആവർത്തിക്കാൻ താരത്തിന് കഴിഞ്ഞുവെന്നതാണ്. വിവിധ ലീഗുകളുടെ വ്യത്യസ്‌തമായ ശൈലികളെ നേരിടേണ്ടി വന്നിട്ടും ഒരേ നിലവാരത്തിലുള്ള പ്രകടനം കാഴ്‌ച വെക്കുന്ന താരം തന്റെ മുപ്പത്തിയാറാം വയസിലും സീരി എയിലെ ടോപ് സ്കോററായി തുടരുകയാണ്.

3. റോബർട്ട് ലെവൻഡോസ്‌കി (ബൊറൂസിയ ഡോർട്മുണ്ട്, ബയേൺ മ്യൂണിക്ക്) - 9 തവണ

Robert Lewandowski
Bayern München v SS Lazio - UEFA Champions League Round Of 16 Leg Two / Alexander Hassenstein/Getty Images

റൊണാൾഡോയും മെസിയും ആധിപത്യം പുലർത്തിയ കാലഘട്ടത്തിൽ ബാലൺ ഡി ഓർ സ്വന്തമാക്കിയ രണ്ടാമത്തെ താരമാകേണ്ടിയിരുന്ന ലെവൻഡോസ്‌കിക്ക് പുരസ്കാരം നഷ്ടപ്പെടുത്തിയത് കോവിഡ് മഹാമാരിയാണ്. കോവിഡ് മൂലം കഴിഞ്ഞ വർഷത്തെ ബാലൺ ഡി ഓർ റദ്ദാക്കിയെങ്കിലും കഴിഞ്ഞ സീസണിലെ പ്രകടനത്തെ വെല്ലുന്ന ഗോളടിമികവ് ഈ സീസണിൽ കാഴ്ച വെക്കുന്ന താരത്തിന് കിരീടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞാൽ പുരസ്‌കാരം നേടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

4. സെർജിയോ അഗ്യൂറോ (അത്ലറ്റികോ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി) - 7 തവണ

Sergio Aguero
Fulham v Manchester City - Premier League / Justin Setterfield/Getty Images

മാഞ്ചസ്റ്റർ സിറ്റി ഒരിക്കലെങ്കിലും ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തിയെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള സമുന്നത പുരസ്‌കാരം ഉയർത്താൻ കഴിയുമായിരുന്ന അർജന്റീനിയൻ താരം പക്ഷെ ഈ സീസണിൽ അത്ര ഫോമിലല്ല. പരിക്കിന്റെ പ്രശ്‌നങ്ങൾ നിരന്തരം അലട്ടിയ താരം അടുത്തിടെയാണ് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. സീസണിൽ ഇനിയുള്ള മത്സരങ്ങളിൽ തന്റെ മികവ് കാണിക്കാൻ അഗ്യൂറോക്ക് കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

facebooktwitterreddit