നികുതിവെട്ടിപ്പ്; 329 താരങ്ങള്‍ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്

നികുതി വെട്ടിപ്പിന്റെ പേരില്‍ 329 പ്രൊഫഷണല്‍ ഫുട്ബോള്‍ താരങ്ങള്‍ നിരീക്ഷണത്തിലാണെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബും എച്ച്.എം.ആര്.സിയുടെയും എഫ്.എയുടെയും അന്വേഷണം നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 31 ക്ലബുകളും 91 ഫുട്ബോള്‍ ഏജന്റുമാരും ഉള്‍പ്പെടെയാണ് ഇപ്പോള്‍ എച്ച്.എം.ആര്.സിയുടെ അന്വേണഷത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡെയിലി മെയില്‍ വ്യക്തമാക്കി.
നേരത്തെ 93 പേരായിരുന്നു നികുതി വെട്ടിപ്പിന്റെ പേരില്‍ അന്വേഷണം നേരിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 329 ലേക്ക് ഉയര്‍ന്നിരിക്കുകയാണ്. എച്ച്.എം.ആര്.സിയുടെ കീഴിലെ അന്വേഷണത്തിന്റെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 2015 മുതല്‍ 560 മില്യന്‍ പൗണ്ടാണ് നികുതി വെട്ടിപ്പ് നടത്തിയതിന് എച്ച്.എം.ആര്.സി പിഴയായി ഈടാക്കിയിരിക്കുന്നത്..
ക്ലബുകളും ഏജന്റുമാരും തമ്മിലുള്ള കമ്മീഷന് ഇടപാടുകളും എച്ച്.എം.ആര്.സിയുടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബ് താരങ്ങളെ ടീമിലെത്തിക്കുന്നതിനായി ചിലവഴിച്ച പണം തങ്ങളുടെ വിദേശ ക്ലബിനെ ഉപയോഗിക്കുന്നുവെന്ന വാര്‍ത്തയും ദ സണ്‍ പുറത്തുവിട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ തെറ്റുണ്ടെന്ന് കണ്ടെത്തുകയാണെങ്കില്‍ വന്‍തുക തന്നെ ക്ലബിന് പിഴയായി നല്‍കേണ്ടി വരും.
16 താരങ്ങളെ ടീമിലെത്തിച്ചതില്‍ അവ്യക്തതതയുണ്ടെന്നാണ് അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. നേരത്തെയും പലപ്പോഴും പല താരങ്ങളും നികുതി വെട്ടിപ്പിന്റെ പേരില്‍ പിടിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് ഇത്രയും താരങ്ങളും ഏജന്റുമാരും ക്ലബുകളും അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നത്.