2021 ദി ബെസ്റ്റ് ഫിഫ ഫുട്ബോൾ അവാർഡ്സിനുള്ള ചുരുക്കപ്പട്ടികകൾ

2021 ദി ബെസ്റ്റ് ഫിഫ ഫുട്ബോൾ അവാർഡ്സിനുള്ള ചുരുക്കപ്പട്ടികകൾ വെളിപ്പെടുത്തി ഫിഫ. മികച്ച പുരുഷ താരം, മികച്ച വനിതാ താരം, മികച്ച പുരുഷ ഗോൾകീപ്പർ, മികച്ച വനിതാ ഗോൾകീപ്പർ, മികച്ച പുരുഷ പരിശീലകൻ, മികച്ച വനിതാ പരിശീലകൻ എന്നീ അവാർഡുകൾക്കുള്ള ചുരുക്കപ്പട്ടികകളാണ് ഫിഫ പ്രഖ്യാപിച്ചത്. അതേ സമയം, 2021 പുസ്കാസ് അവാർഡിനുള്ള ചുരുക്കപ്പട്ടിക പിന്നീടൊരുദിവസമാവും പ്രഖ്യാപിക്കുക.
വിവിധ വിഭാഗങ്ങളിലായി വിദഗ്ദ്ധ സമിതി തിരഞ്ഞെടുത്ത ഫൈനലിസ്റ്റുകൾ ഇവർ:
ദി ബെസ്റ്റ് ഫിഫ മെൻസ് പ്ലെയർ
കരീം ബെൻസിമ (ഫ്രാൻസ്/റയൽ മാഡ്രിഡ്)
കെവിൻ ഡി ബ്രൂയ്ൻ (ബെൽജിയം/മാഞ്ചസ്റ്റർ സിറ്റി)
ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ/മാഞ്ചസ്റ്റർ യുണൈറ്റഡ്)
ഏർലിങ് ഹാലാൻഡ് (നോർവേ/ബൊറൂസിയ ഡോർട്മുണ്ട്)
ജോർജീനോ (ഇറ്റലി/ചെൽസി)
എൻഗോളോ കാന്റെ (ഫ്രാൻസ്/ചെൽസി)
റോബർട്ട് ലെവൻഡോസ്കി (പോളണ്ട്/ബയേൺ മ്യൂണിക്ക്)
കെയ്ലിൻ എംബാപ്പെ (ഫ്രാൻസ്/പിഎസ്ജി)
ലയണൽ മെസ്സി (അർജന്റീന/പിഎസ്ജി)
നെയ്മർ (ബ്രസീൽ/പിഎസ്ജി)
മോ സലാ (ഈജിപ്ത്/ലിവർപൂൾ)
ദി ബെസ്റ്റ് ഫിഫ വിമൻസ് പ്ലെയർ
സ്റ്റിന ബ്ലാക്ക്സ്റ്റെനിയസ് (സ്വീഡൻ/ഹാക്കൻ)
ഐറ്റാന ബോൻമറ്റി (സ്പെയിൻ/ബാഴ്സലോണ)
ലൂസി ബ്രോൺസ് (ഇംഗ്ലണ്ട്/മാഞ്ചസ്റ്റർ സിറ്റി)
മഗ്ദലേന എറിക്സൺ (സ്വീഡൻ/ചെൽസി)
കരോളിൻ ഗ്രഹാം ഹാൻസെൻ (നോർവേ/ബാഴ്സലോണ)
പെർനില്ലെ ഹാഡർ (ഡെന്മാർക്ക്/ചെൽസി)
ജെന്നിഫർ ഹെർമോസോ (സ്പെയിൻ/ബാഴ്സലോണ)
ജി സോ-യുൻ (കൊറിയ റിപ്പബ്ലിക്ക്/ചെൽസി)
സാം കെർ (ഓസ്ട്രേലിയ/ചെൽസി)
വിവിയാനെ മീഡമാ (നെതർലൻഡ്സ്/ആഴ്സണൽ)
അലെക്സിയ പുട്ടെല്ലെസ് (സ്പെയിൻ/ബാഴ്സലോണ)
ക്രിസ്റ്റിൻ സിൻക്ലെയർ (കാനഡ/പോർട്ട്ലാൻഡ് തോൺസ്)
എല്ലെൻ വൈറ്റ് (ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ സിറ്റി)
ദി ബെസ്റ്റ് ഫിഫ മെൻസ് കോച്ച്
അന്റോണിയോ കൊണ്ടേ (ഇന്റർ/ടോട്ടൻഹാം ഹോട്സ്പർ)
ഹാൻസി ഫ്ലിക്ക് (ബയേൺ മ്യൂണിക്ക്/ജർമൻ ദേശിയ ടീം)
പെപ് ഗ്വാർഡിയോള (മാഞ്ചസ്റ്റർ സിറ്റി)
റോബർട്ടോ മാൻസിനി (ഇറ്റലി ദേശിയ ടീം)
ലയണൽ സ്കെലോണി (അർജന്റീന ദേശിയ ടീം)
ഡിയഗോ സിമിയോണി (അത്ലറ്റിക്കോ മാഡ്രിഡ്)
തോമസ് ടുഷൽ (ചെൽസി)
ദി ബെസ്റ്റ് വിമൻസ് കോച്ച്
ലൂയിസ് കോർട്ടെസ് (ബാഴ്സലോണ)
പീറ്റർ ഗെർഹഡ്സൺ (സ്വീഡിഷ് ദേശിയ ടീം)
എമ്മ ഹേയസ് (ചെൽസി)
ബീവർലി പ്രീസ്റ്റ്മാൻ (കനേഡിയൻ ദേശിയ ടീം)
സറീന വീഗ്മാൻ (ഡച്ച് ദേശിയ ടീം/ ഇംഗ്ലണ്ട് ദേശിയ ടീം)
ദി ബെസ്റ്റ് ഫിഫ മെൻസ് ഗോൾകീപ്പർ
അലിസൺ ബെക്കർ (ബ്രസീൽ/ലിവർപൂൾ)
ജിയാൻലൂജി ഡോണറുമ്മ (ഇറ്റലി/എസി മിലാൻ/പിഎസ്ജി)
എഡ്വാർഡ് മെൻഡി (സെനഗൽ/ചെൽസി)
മാനുവൽ ന്യൂയർ (ജർമനി/ബയേൺ മ്യൂണിക്ക്)
കാസ്പർ ഷ്മൈക്കൽ (ഡെന്മാർക്ക്/ലെസ്റ്റർ സിറ്റി)
ദി ബെസ്റ്റ് ഫിഫ വിമൻസ് ഗോൾകീപ്പർ
ആൻ-കാട്രിൻ ബെർഗർ (ജർമനി/ചെൽസി)
ക്രിസ്ത്യനെ എൻഡ്ലർ (ചിലി/പിഎസ്ജി)
സ്റ്റെഫനി ലബ്ബെ (കാനഡ/റോസെൻഗാർഡ്/പിഎസ്ജി)
ഹെഡ്വിഗ് ലിൻഡാ (സ്വീഡൻ/അത്ലറ്റിക്കോ മാഡ്രിഡ്)
അലിസ്സ നെഹെർ (യുഎസ്എ/ചിക്കാഗോ റെഡ് സ്റ്റാർസ്)
2022 ജനുവരി 17ന് ഓൺലൈൻ ആയി നടക്കുന്ന ചടങ്ങളിലാകും എല്ലാ വിഭാഗങ്ങളിലെയും വിജയികളെ തിരഞ്ഞെടുക്കുക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.