2021 ബാലൺ ഡി ഓർ: അന്തിമപട്ടികയിലുള്ള മുപ്പതു താരങ്ങൾ


കോവിഡ് മഹാമാരി മൂലം കഴിഞ്ഞ വർഷത്തെ ബാലൺ ഡി ഓർ ഒഴിവാക്കപ്പെട്ടെങ്കിലും ഈ വർഷം തുറന്ന പോരാട്ടമാണ് പുരസ്കാരത്തിനു വേണ്ടി നടക്കുന്നത്. പിഎസ്ജി, അർജന്റീന താരമായ ലയണൽ മെസിക്ക് ഏഴാമത്തെ തവണയും പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും നിരവധി താരങ്ങൾ കഴിഞ്ഞ സീസണിൽ സമാനമായതോ, അതിനേക്കാൾ മികച്ചതോ ആയ പ്രകടനം നടത്തുകയും പ്രധാനപ്പെട്ട കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട് എന്നതിനാൽ ഏതെങ്കിലും ഒരു താരത്തിന് ഏറ്റവുമധികം സാധ്യതയുണ്ടെന്നു പറയാൻ കഴിയില്ല.
ബാലൺ ഡി ഓർ പുരസ്കാരത്തിനുള്ള മുപ്പതു പേരുടെ അന്തിമ ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ കോവിഡ് മഹാമാരി മൂലം കഴിഞ്ഞ സീസണിൽ പുരസ്കാരം നഷ്ടമായ റോബർട്ട് ലെവൻഡോസ്കി ഇത്തവണ അതു നേടിയെടുക്കാൻ മുന്നിൽ തന്നെയുണ്ട്. ഇതിനു പുറമെ ചെൽസി മധ്യനിര താരങ്ങളായ ജോർജിന്യോ, എൻഗോളോ കാന്റെ, മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രൂയ്ൻ എന്നിവരും പുരസ്കാരത്തിന് വെല്ലുവിളി ഉയർത്തുമെന്നുറപ്പുള്ള കളിക്കാരാണ്.
ഇതിനു പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ, റയൽ മാഡ്രിഡിന്റെ കരിം ബെൻസിമ, ലിവർപൂൾ മുന്നേറ്റനിര താരമായ മൊഹമ്മദ് സലാ എന്നിവരും ലിസ്റ്റിലെ പ്രധാന താരങ്ങളാണ്. യൂറോ കപ്പിനിടെ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്ത് കുഴഞ്ഞു വീണപ്പോൾ താരത്തെ രക്ഷിക്കുന്നതിനു വേണ്ടി കൃത്യമായ ഇടപെടൽ നടത്തി ഏവരുടെയും ഹൃദയം കവർന്ന ഡെന്മാർക്ക് നായകനും എസി മിലാൻ താരവുമായ സിമോൺ ക്യേർ ലിസ്റ്റിലുണ്ടെന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്.
2021 ബാലൺ ഡി ഓർ അന്തിമപട്ടിക
റിയാദ് മഹ്റേസ് (മാഞ്ചസ്റ്റർ സിറ്റി/അൾജീരിയ)
എൻഗോളോ കാന്റെ (ചെൽസി/ഫ്രാൻസ്)
എർലിങ് ഹാലാൻഡ് (ബൊറൂസിയ ഡോർട്മുണ്ട്/നോർവേ)
ലിയനാർഡോ ബൊനൂച്ചി (യുവന്റസ്/ഇറ്റലി)
മേസൺ മൗണ്ട് (ചെൽസി/ഇംഗ്ലണ്ട്)
ഹാരി കേൻ (ടോട്ടനം ഹോസ്പർ/ഇംഗ്ലണ്ട്)
ജിയാൻലൂയിജി ഡോണറുമ്മ (എസി മിലാൻ, പിഎസ്ജി/ഇറ്റലി)
കരിം ബെൻസിമ (റയൽ മാഡ്രിഡ്/ഫ്രാൻസ്)
റഹീം സ്റ്റെർലിങ് (മാഞ്ചസ്റ്റർ സിറ്റി/ഇംഗ്ലണ്ട്)
നിക്കോളോ ബാരെല്ല (ഇന്റർ മിലാൻ/ഇറ്റലി)
ലയണൽ മെസി (ബാഴ്സലോണ, പിഎസ്ജി/അർജന്റീന)
ബ്രൂണോ ഫെർണാണ്ടസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്/പോർച്ചുഗൽ)
പെഡ്രി (ബാഴ്സലോണ/സ്പെയിൻ)
ലൂക്ക മോഡ്രിച്ച് (റയൽ മാഡ്രിഡ്/ക്രൊയേഷ്യ)
ജോർജിയോ കില്ലിനി (യുവന്റസ്/ഇറ്റലി)
കെവിൻ ഡി ബ്രൂയ്ൻ (മാഞ്ചസ്റ്റർ സിറ്റി/ബെൽജിയം)
നെയ്മർ (പിഎസ്ജി/ബ്രസീൽ)
റൂബൻ ഡയസ് (മാഞ്ചസ്റ്റർ സിറ്റി/പോർച്ചുഗൽ)
ലൗടാരോ മാർട്ടിനസ് (ഇന്റർ മിലാൻ/അർജന്റീന)
സിമോൺ ക്യേർ (എസി മിലാൻ/ഡെന്മാർക്ക്)
റോബർട്ട് ലെവൻഡോസ്കി (ബയേൺ മ്യൂണിക്ക്/പോളണ്ട്)
ജോർജിന്യോ (ചെൽസി/ഇറ്റലി)
മൊഹമ്മദ് സലാ (ലിവർപൂൾ/ഈജിപ്ത്)
സെസാർ ആസ്പ്ലിക്കുയറ്റ (ചെൽസി/സ്പെയിൻ)
റൊമേലു ലുക്കാക്കു (ഇന്റർ മിലാൻ, ചെൽസി/ബെൽജിയം)
ക്രിസ്റ്റ്യാനോ റൊണാൾഡോ (ജുവെന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ്/ പോർച്ചുഗൽ)
ജെറാർഡ് മൊറേനോ (വിയ്യാറയൽ/സ്പെയിൻ)
ഫിൽ ഫോഡൻ (മാഞ്ചസ്റ്റർ സിറ്റി/ഇംഗ്ലണ്ട്)
കെയ്ലിൻ എംബാപ്പെ (പിഎസ്ജി/ഫ്രാൻസ്)
ലൂയിസ് സുവാരസ് (അത്ലറ്റികോ മാഡ്രിഡ്/യുറുഗ്വായ്)