Football in Malayalam

ചാമ്പ്യൻസ് ലീഗ് ഡ്രോ: മാഞ്ചസ്റ്റർ സിറ്റിയും പിഎസ്‌ജിയും ഗ്രൂപ്പ് എയിൽ, ബയേണും ബാഴ്‌സയും ഗ്രൂപ്പ് ഇയിൽ

Ali Shibil Roshan
Champions League group stage draw
Champions League group stage draw / OZAN KOSE/Getty Images
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് 2021/22 സീസണിന്റെ ഗ്രൂപ്പ് സ്റ്റേജ് നറുക്കെടുപ്പ് കഴിഞ്ഞതോടെ യൂറോപ്യൻ ഫുട്ബോൾ മാമാങ്കത്തിന്റെ പോർക്കളചിത്രം തെളിഞ്ഞു കഴിഞ്ഞു.

ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ സാധ്യത കല്പിക്കപ്പെടുന്ന മാഞ്ചസ്റ്റർ സിറ്റിയും പിഎസ്‌ജിയും ഇത്തവണ ഗ്രൂപ് ഘട്ടത്തിൽ തന്നെ കൊമ്പ് കോർക്കും - ആർബി ലീപ്സിഗിനോടും, ക്ലബ് ബ്രുഗിനുമൊപ്പം ഗ്രൂപ്പ് എയിലാണ് നിലവിലെ പ്രീമിയർ ലീഗ് ജേതാക്കളും ഫ്രഞ്ച് വമ്പന്മാരും. അതേ സമയം, നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി, യുവന്റസിനോടൊപ്പം ഗ്രൂപ്പ് എച്ചിലാണ്.

സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ 2019/20 ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ തങ്ങളെ നാണം കെടുത്തിയ ബയേൺ മ്യൂണിക്ക് ഉൾപ്പെടുന്ന ഗ്രൂപ്പ് ഇയിലാണ്. നിലവിലെ സീരി എ ജേതാക്കളായ ഇന്റർ മിലാൻ, കഴിഞ്ഞ സീസണിലേത് പോലെ തന്നെ റയൽ മാഡ്രിഡിനെ ഗ്രൂപ്പ് ഘട്ടത്തിൽ നേരിടും - ഇരു ടീമുകളും ഗ്രൂപ്പ് ഡിയിലാണ്.

കഴിഞ്ഞ സീസണിലെ യൂറോപ്പ കപ്പ് ജേതാക്കളായ വിയ്യാറയലും, റണ്ണേഴ്‌സ്-അപ്പുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും ഇത്തവണ ഗ്രൂപ്പ് എഫിലാണ് നേർക്കുനേർ വരും. അതേ സമയം, മരണഗ്രൂപ്പ് എന്ന വിശേഷിപ്പിക്കാവുന്ന ഗ്രൂപ്പ് ബിയിൽ ലിവർപൂൾ, അത്ലറ്റിക്കോ മാഡ്രിഡ്, എസി മിലാൻ, പോർട്ടോ എന്നിവരാണുള്ളത്.

ചാമ്പ്യൻസ് ലീഗ് 2021/22 സീസൺ ഗ്രൂപ്പുകളും ടീമുകളും:

ഗ്രൂപ്പ് എ: മാഞ്ചസ്റ്റർ സിറ്റി, പിഎസ്‌ജി, ആർബി ലീപ്സിഗ്, ക്ലബ് ബ്രുഗ്

ഗ്രൂപ്പ് ബി: അത്ലറ്റിക്കോ മാഡ്രിഡ്, ലിവർപൂൾ, പോർട്ടോ, എസി മിലാൻ

ഗ്രൂപ്പ് സി: സ്പോർട്ടിങ് സിപി, ബൊറൂസിയ ഡോർട്മുണ്ട്, അയാക്സ്, ബെസിക്റ്റസ്

ഗ്രൂപ്പ് ഡി: ഇന്റർ, റയൽ മാഡ്രിഡ്, ഷാക്തർ ഡോണെറ്റ്സ്ക്, ഷെരിഫ് ടിരസ്പോൾ

ഗ്രൂപ്പ് ഇ: ബയേൺ മ്യൂണിക്ക്, ബാഴ്‌സലോണ, ബെൻഫിക്ക, ഡൈനാമോ കിയവ്

ഗ്രൂപ് എഫ്: വിയ്യാറയൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, അറ്റലാന്റ, യങ് ബോയ്സ്

ഗ്രൂപ്പ് ജി: ലില്ല്, സെവിയ്യ, എഫ്‌സി സാൽസ്ബർഗ്, വോൾഫ്‌സ്ബർഗ്

ഗ്രൂപ്പ് എച്ച്: ചെൽസി, യുവന്റസ്, എഫ്‌സി സെനിത്, മാൽമോ


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit