Football in Malayalam

ചെല്‍സിയെ വാങ്ങാന്‍ 200ഓളം അപേക്ഷകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്

Haroon Rasheed
Chelsea v Liverpool - UEFA Champions League
Chelsea v Liverpool - UEFA Champions League / Jamie McDonald/GettyImages
facebooktwitterreddit

വില്‍പനക്ക് വെച്ചിരിക്കുന്ന ചെല്‍സി ഫുട്‌ബോള്‍ ക്ലബിനെ സ്വന്തമാക്കുന്നതിന് വേണ്ടി 200ഓളം അപേക്ഷകൾ ലഭിച്ചതായി റിപ്പോര്‍ട്ട്. ക്ലബ് വാങ്ങാല്‍ താല്‍പര്യമുള്ളവരോട് വെള്ളിയാഴ്ചക്ക് മുന്‍പ് ബിഡ് സമര്‍പ്പിക്കുന്നതിന് വേണ്ടിയാണ് അബ്രമോവിച്ച് നിര്‍ദേശിച്ചിട്ടുള്ളത്.

ചെല്‍സിയെ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചതോടെയാണ് എത്രയും പെട്ടെന്ന് ക്ലബ് വില്‍ക്കാന്‍ അബ്രമോവിച്ച് തുനിയുന്നത്. ചെല്‍സിയെ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത് 200 ഇൻവെസ്റ്റർമാർ ഉണ്ടെന്ന് ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ക്ലബ് വാങ്ങാന്‍ രംഗത്തെത്തുന്നവര്‍ അവരുടെ പണത്തിന്റെ ഉറവിടം, ക്ലബിനായുള്ള അവരുടെ ദീര്‍ഘകാല പദ്ധതിയുടെ രുപരേഖ എന്നിവയും സമര്‍പ്പിക്കണം.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ബാങ്കിങ് ഗ്രൂപ്പായ റെയ്ൻ ഗ്രൂപ്പാണ് വില്‍പനക്ക് നേതൃത്വം നല്‍കുന്നത്. ക്ലബ് വാങ്ങാന്‍ രംഗത്ത് വരുന്നവര്‍ അവരുടെ നിര്‍ദേശങ്ങളടങ്ങിയ ലിസ്റ്റും സമര്‍പ്പിക്കണം. റെയ്ൻ ഗ്രൂപ്പ്, പ്രീമിയര്‍ ലീഗ്, സര്‍ക്കാര്‍ എന്നിവര്‍ക്ക് ഫണ്ടിന്റെ തെളിവുള്ള കത്ത്, ഉപദേശകരുടെ പൂര്‍ണ ലിസ്റ്റ്, ബിസിനസ് പ്ലാന്‍, ഇത് പൂര്‍ത്തിയാക്കുന്ന സമയം, ചെല്‍സിയെ സ്വന്തമാക്കാനുള്ള അവരുടെ പ്രചോദനം എന്നിവ ഉള്‍ക്കൊള്ളുന്ന ലിസ്റ്റും ക്ലബ് വാങ്ങാനെത്തുന്നവര്‍ സമര്‍പ്പിക്കണം.

നിലവില്‍ നിര്‍ത്തിവെച്ചിരിക്കുന്ന ക്ലബ് ഷോപ്പ് സ്റ്റാഫ് ഉള്‍പ്പെടെ ക്ലബുമായി ബന്ധപ്പെട്ട നോണ്‍-പ്ലെയിങ് സ്റ്റാഫിനെ എങ്ങനെ പിന്തുണക്കുമെന്ന് വിശദമാക്കാനും ക്ലബ് വാങ്ങാനെത്തുന്നവര്‍ വ്യക്തക്കണമെന്നും നിര്‍ദേശമുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit