Top Stories

അണ്ടര്‍ 20 സാഫ് കപ്പ്: വിജയക്കുതിപ്പ് തുടര്‍ന്ന് ബംഗ്ലാദേശ്

Haroon Rasheed
Indian football team captain Sushil K. S
Indian football team captain Sushil K. S / AFP/GettyImages
facebooktwitterreddit

അണ്ടര്‍ 20 സാഫ് ചാംപ്യന്‍ഷിപ്പില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബംഗ്ലാദേശ്. ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബംഗ്ലാദേശ് മാലിദ്വീപിനെ പരാജയപ്പെടുത്തിയത്. ഈ ജയം ബംഗ്ലാദേശിനെ ഫൈനലിലേക്ക് ഒരു പടി കൂടി അടുപ്പിച്ചു. ടൂര്‍ണമെന്റിലെ ബംഗ്ലാദേശിന്റെ തുടര്‍ച്ചയായ മൂന്നാം ജയമായിരുന്നു ഇന്നത്തേത്.

മിറാജുള്‍ ഇസ്ലാമിന്റെ ഹാട്രിക്കാണ് മാലിദ്വീപിനെതിരെ ബംഗ്ലാദേശിന്റെ തുറുപ്പ് ചീട്ടായത്. മറ്റൊരു സ്‌കോററായ റഫീക്കുള്‍ ഇസ്ലാമിന്റെ ഗോളിന് വഴിയൊരുക്കിയതും മിറാജുള്‍ തന്നെയായിരുന്നു. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. അന്നും ഗോളടിച്ചത് മിറാജുളായിരുന്നു.

രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ 2-1ന്റെ ജയമാണ് ബംഗ്ലാദേശ് നേടിയത്. മിറാജുള്‍ ഇസ്ലാമിന്റെ ഹാട്രിക്കിന്റെ പിന്നാലെ ആദ്യ പകുതിയില്‍ തന്നെ 4-0ലീഡ് ബംഗ്ലാദേശ് നേടി. മൂന്ന് മത്സരങ്ങളില്‍ നിന്നും 9 പോയന്റുള്ള ബംഗ്ലാദേശിന് നേപ്പാളിനെതിരായ അടുത്ത മത്സരത്തില്‍ ഒരു സമനില മതിയാകും ഫൈനല്‍ ഉറപ്പിക്കാന്‍. ഇന്ത്യയുടെ പ്രതീക്ഷ ഏറെക്കുറെ അസ്ഥമിച്ചിരിക്കുകയാണ്.

ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തില്‍ ജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇനിയുള്ള മത്സര ഫലങ്ങളെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ രണ്ടാം റൗണ്ട് പ്രതീക്ഷകള്‍. ഏറ്റവും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു ഇന്ത്യന്‍ സാഫ് കപ്പിന് തിരിച്ചതെങ്കിലും ആദ്യ മത്സരത്തിലെ തോല്‍വി നീലപ്പടക്ക് കനത്ത തിരിച്ചടി നല്‍കുകയായിരുന്നു. നാളെയാണ് ഇന്ത്യയുടെ മൂന്നാം മത്സരം. ഈ മത്സരത്തില്‍ ഇന്ത്യയുടെ ഭാവി തീരുമാനമാകും.

facebooktwitterreddit