Football in Malayalam

ബാഴ്‌സലോണയിലേക്ക് പോകുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് യുണൈറ്റഡ് താരം ബ്രൂണോ ഫെര്‍ണാണ്ടസ്

Haroon Rasheed
Newcastle United v Manchester United - Premier League
Newcastle United v Manchester United - Premier League / Robbie Jay Barratt - AMA/GettyImages
facebooktwitterreddit

കാറ്റാലന്‍ ക്ലബായ ബാഴ്‌സലോണയിലേക്ക് പോകുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വാര്‍ത്തയോട് രൂക്ഷമായി പ്രതികരിച്ചത്. '' പുതുവര്‍ഷം ആരംഭിച്ചത് കുറച്ച് ദിവസം മുമ്പാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

എന്നിട്ടും ഞങ്ങള്‍ക്ക് ഏപ്രില്‍ ഒന്നാണ്. അതോ ഇത് വീണ്ടും മോശം പത്രപ്രവര്‍ത്തനമാണോ?'' ബ്രൂണോ ഫെര്‍ണാണ്ടസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സ്‌പോട്‌സ് ടി.വിയുടെ പോസ്റ്റിന് താഴെയാണ് ബ്രൂണോ ഫെര്‍ണാണ്ടസ് ഇത്തരത്തില്‍ പോസ്റ്റ് ചെയ്തത്. താരം യുണൈറ്റഡ് വിട്ട് ബാഴ്‌സലോണയിലേക്ക് ചേക്കാറാന്‍ ശ്രമിക്കുന്നുണ്ടെന്ന തരത്തില്‍ ഫോട്ടോ സഹിതമായിരുന്നു സ്‌പോട്‌സ് ടി.വി വാര്‍ത്ത കൊടുത്തത്.

ഇതിന്റെ അടിയിലായിരുന്നു ബ്രൂണോയുടെ പ്രതിഷേധം. 2020ല്‍ പോര്‍ച്ചുഗീസ് ക്ലബായ സ്‌പോര്‍ട്ടിങ് ലിസ്ബണില്‍ നിന്നായിരുന്നു ബ്രൂണോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മധ്യനിരയിലെത്തിയത്. ക്ലബിലെത്തിയ ആദ്യ സീസണില്‍ തന്നെ സ്വപ്‌ന തുല്യമായ പ്രകടനം കാഴ്ചവെച്ച ബ്രൂണോ പെട്ടെന്ന് തന്നെ ക്ലബിലെ പ്രധാന താരമായി മാറി. എന്നാല്‍ ഈ സീസണില്‍ താരത്തിന് വേണ്ടത്ര ഫോം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

14 മത്സരത്തില്‍ നിന്ന് ഒരു ഗോള്‍ മാത്രമാണ് ബ്രൂണോ ഈ സീസണില്‍ സ്വന്തമാക്കിയിട്ടുള്ളു. പ്രീമയിര്‍ ലീഗില്‍ യുണൈറ്റഡിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ക്ലബിലെ 11 ഓളം താരങ്ങള്‍ ക്ലബ് വിടാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് പല താരങ്ങളും ഈ വാര്‍ത്തക്കെതിരേ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം യുണൈറ്റഡിന്റെ മുന്നേറ്റ താരമായ മാര്‍ക്കസ് റാഷ്‌ഫോര്‍ഡും യുണൈറ്റഡിനെതിരേ ഉയരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്തമായി ട്വീറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

facebooktwitterreddit