വനിത യൂറോ കപ്പിന്റെ കിരീടപ്പോരാട്ടം ഇന്ന്

വനിത യൂറോ കപ്പ് ഫൈനലില്‍ ഇന്ന് ഇംഗ്ലണ്ട് ജര്‍മ്മനിയെ നേരിടും. മികച്ച ഫോമിലുള്ള ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം ആവേശകരമാവും. ചരിത്രത്തില്‍ ആദ്യമായാണ് ഒരു വലിയ കിരീടം തേടി ആതിഥേയരായ ഇംഗ്ലണ്ട് ഇറങ്ങുന്നത്. അഞ്ചു വര്‍ഷം മുമ്പ് തന്റെ രാജ്യമായ ഹോളണ്ടിനെ യൂറോ കപ്പ് ജേതാക്കള്‍ ആക്കിയ സറീന വിങ്മാനു കീഴില്‍ ഇറങ്ങുന്ന ഇംഗ്ലണ്ട് തീര്‍ത്തും ആധികാരികമായാണ് ഫൈനലില്‍ എത്തിയത്.
ഒരിക്കല്‍ കൂടി കിരീടം എന്ന ലക്ഷ്യമാണ് സറീനക്ക് എങ്കില്‍ ഇംഗ്ലീഷ് വനിത ഫുട്ബോളിനെ തന്നെ മാറ്റി മറിക്കാവുന്ന കിരീട നേട്ടം ആണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. റെക്കോര്‍ഡ് ആരാധകര്‍ ഇതിനകം കളി കാണാന്‍ എത്തിയ വനിത യൂറോ വനിത ഫുട്ബോളിന്റെ തല വര മാറ്റും എന്ന അഭിപ്രായം ഇതിനകം തന്നെ ഇംഗ്ലണ്ട് ക്യാപ്റ്റനും ആഴ്സണല്‍ പ്രതിരോധ താരവുമായ ലീയ വില്യംസണ് പങ്ക് വച്ചിട്ടുണ്ട്.
1921 ല്‍ വനിതകള്‍ ഫുട്ബോള്‍ കളിക്കുന്നത് ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന് 1971 ല്‍ മാത്രമായിരുന്നു ആ വിലക്ക് പിന്‍വലിക്കുന്നത്.
അതിനാല്‍ തന്നെ വനിത ഫുട്ബോളില്‍ ഇംഗ്ലണ്ടിന് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രചോദനം ആവും ഈ കിരീട നേട്ടം. 2009 ല്‍ യൂറോ കപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ജര്‍മ്മനി 62 നു ആണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. എന്നാല്‍ അന്നത്തെക്കാള്‍ അതിശക്തമാണ് ഇംഗ്ലണ്ട് ടീം ഇപ്പോള്‍. 1984 ലും 2009 ലും നേടാന്‍ ആവാത്തത് മൂന്നാം തവണ നേടാന്‍ ലക്ഷ്യം വക്കുന്ന ഇംഗ്ലണ്ട് ഇത് വരെ മികച്ച പ്രകടനം ആണ് ടൂര്‍ണമെന്റില്‍ ഉടനീളം നടത്തിയത്.
ഗ്രൂപ്പ് എയില്‍ ജേതാക്കള്‍ ആയാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്ട്രിയയെ 10 നും നോര്‍വെയെ റെക്കോര്‍ഡ് 80 നും വടക്കന്‍ അയര്‍ലന്റിനെ 50 നും ഇംഗ്ലണ്ട് തകര്‍ത്തു. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു കളികളില്‍ 14 ഗോളുകള്‍ അടിച്ച ഇംഗ്ലണ്ട് ഒരു ഗോള്‍ പോലും വഴങ്ങിയില്ല. രാത്രി ഇന്ത്യന്‍ സമയം 9.30 നു ആണ് മത്സരം.