Top Stories

കോപ അമേരിക്ക വനിതാ കിരീടം ഉയര്‍ത്തി ബ്രസീല്‍

Haroon Rasheed
Italy v Brazil - Women´s Volleyball Nations League Final
Italy v Brazil - Women´s Volleyball Nations League Final / Seskim Photo/MB Media/GettyImages
facebooktwitterreddit

പുരഷ ടീം കൈവിട്ട കോപാ അമേരിക്ക കിരീടം സ്വന്തമാക്കി ബ്രസീല്‍ വനിതകള്‍. വനിതാ വിഭാഗത്തിലെ കോപാ അമേരിക്ക കിരീടം സ്വന്തമാക്കിയാണ് ബ്രസീല്‍ വനിതകള്‍ കരുത്ത് കാട്ടിയത്. ഇന്നലെ നടന്ന കിരീടപ്പോരാട്ടത്തില്‍ കൊളംബിയയെ പരാജയപ്പെടുത്തിയായിരുന്നു ബ്രസീലിന്റെ കിരീട നേട്ടം.



തുടര്‍ന്ന് ബ്രസീല്‍ അടുത്ത ഒളിമ്പിക്‌സിനു യോഗ്യത നേടുകയും ചെയ്തു. അടുത്ത വര്‍ഷത്തെ ലോകകപ്പിനും ബ്രസീലും കൊളംബിയയും യോഗ്യത നേടുകയും ചെയ്തു. എട്ടാം തവണയാണ് ബ്രസീല്‍ വനിതാകള്‍ കോപാ അമേരിക്ക കിരീടം ഉയര്‍ത്തിയത്. ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ബ്രസീല്‍ കിരീടം ഉറപ്പിച്ചത്.

പന്ത് കൈവശം വക്കുന്നതില്‍ ബ്രസീല്‍ ആധിപത്യം കണ്ട മത്സരത്തില്‍ പക്ഷെ കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തതും അവസരങ്ങള്‍ ഉണ്ടാക്കിയതും കൊളംബിയ ആയിരുന്നു. 39 മത്തെ മിനിറ്റില്‍ തന്നെ മാനുവല വിനെഗാസ് വീഴ്ത്തിയതിനു ലഭിച്ച പെനാല്‍ട്ടി ലക്ഷ്യം കണ്ട പരിചയസമ്പന്നയായ ഡബിന്‍ഹയാണ് ബ്രസീലിനു മത്സരത്തിലെ ഏക ഗോള്‍ സമ്മാനിച്ചത്.അവസാന നിമിഷങ്ങളില്‍ മത്സരം ചൂട് പിടിക്കുന്നതും കാണാന്‍ ആയി.

കൊളംബിയയുടെ വെല്ലുവിളി അതിജീവിച്ച ബ്രസീല്‍ എട്ടാം തവണയും കോപ അമേരിക്ക കിരീടം സ്വന്തം പേരില്‍ കുറിക്കുക ആയിരുന്നു. കോപ അമേരിക്ക ജയത്തോടെ ബ്രസീല്‍ അടുത്ത ഒളിമ്പിക്‌സിനും യോഗ്യത ഉറപ്പിച്ചു. ഫൈനലില്‍ എത്തിയതോടെ ബ്രസീല്‍, കൊളംബിയ ടീമുകള്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിനും യോഗ്യത നേരത്തെ നേടിയിരുന്നു. ലൂസേഴ്‌സ് ഫൈനലില്‍ പരാഗ്വയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച അര്‍ജന്റീന വനിതകള്‍ ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

facebooktwitterreddit