ക്ലബില്‍ തുടരുമെന്ന് ഉറപ്പില്ലാതെ ക്രിസ്റ്റ്യാനോ പരിശീലനം തുടങ്ങി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിപിച്ചെത്തിയെങ്കിലും ഇപ്പോഴും ടീമില്‍ തുടരുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഏതാനും ദിവസം മുന്‍പ് ടീമിനൊപ്പം ചേര്‍ന്ന ക്രിസ്റ്റ്യാനോ പരിശീലനത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ താരം ക്ലബില്‍ തുടരുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല.
ടീമിനൊപ്പം പരിശീലനത്തിന് എത്തിയതായി റൊണാള്‍ഡോ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്ന് റയോ വയ്യക്കാനോയുമായിട്ടുള്ള പരിശീലന മത്സരത്തില്‍ റൊണാള്‍ഡോയും ഉള്‍പ്പെടും. എറിക് റ്റെന്‍ ഹാഗിന് കീഴില്‍ റൊണാള്‍ഡോയുടെ ആദ്യ മത്സരം ആവും ഇത്. റ്റെന്‍ ഹാഗ് റൊണാള്‍ഡോയെ എങ്ങനെ ഉപയോഗപ്പെടുത്തും എന്ന് ആരാധകരും ഉറ്റു നോക്കുന്നുണ്ട്.
നേരത്തെ റൊണാള്‍ഡോ പുതിയ തട്ടകം തേടുന്നതായി സൂചനകള്‍ ഉണ്ടായിരുന്നു. എങ്കിലും താരം മാഞ്ചസ്റ്ററില്‍ തന്നെ തുടരുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. റൊണാള്‍ഡോ ടീമില്‍ തുടരുമെന്ന പ്രതീക്ഷയാണ് റ്റെന്‍ ഹാഗും പങ്കുവെച്ചിരുന്നത്. ഇന്ന് അത്‌ലറ്റികോ മാഡ്രിഡിനെ നേരിട്ടിരുന്ന യുണൈറ്റഡ് നാളെ തന്നെ അടുത്ത പരിശീലന മത്സരത്തിന് ഇറങ്ങുകയാണ്.
ഇന്നിറങ്ങിയ ഭൂരിഭാഗം താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചാവും നാളെ റ്റെന്‍ ഹാഗ് ടീം ഇറക്കുക. ഇന്നലെ നടന്ന മത്സരത്തില്‍ അവസാന നിമിഷം വഴങ്ങിയ ഗോളില്‍ യുണൈറ്റഡ് തോല്‍വി ഏറ്റു വാങ്ങിയിരുന്നു. യുണൈറ്റഡിന്റെ പ്രീ സീസണ്‍ മത്സരങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നെങ്കും കുടുംബ പരമായ കാരണങ്ങള്‍ക്കൊണ്ട് പോര്‍ച്ചുഗീസ് താരം വിട്ടുനില്‍ക്കുകയായിരുന്നു എന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
നല്‍കിയ വിശദീകരണം.