പ്രീതം കോട്ടാല്‍ എ.ടി.കെ മോഹന്‍ ബഗാനില്‍ തുടരും

അടുത്ത സീസണിലേക്കായുള്ള എ.ടി.കെ മോഹന്‍ ബഗാന്റെ കരുനീക്കങ്ങള്‍ ശക്തിയാര്‍ജിക്കുന്നു. എ.ടി.കെയുടെ ക്യാപ്റ്റനെ ടീമില്‍ നിലനിര്‍ത്തിയിരിക്കുകയാണിപ്പോള്‍. അവരുടെ ക്യാപ്റ്റനായ പ്രിതം കോട്ടാല്‍ 2023 വരെയുള്ള കരാറാണ് ക്ലിബല്‍ ഒപ്പുവെച്ചത്. പ്രിതത്തിന് നിരവധി ഐ.എസ്.എല്‍ ക്ലബുകളില്‍ നിന്ന് ഓഫറുകള്‍ ഉണ്ടായിരുന്നു എങ്കിലും താരം ക്ലബില്‍ തന്നെ തുടരാന്‍ തീരുമാനിക്കുക ആയിരുന്നു.
ഈ കഴിഞ്ഞ സീസണില്‍ ബഗാനായി 22 മത്സരങ്ങള്‍ കളിച്ച പ്രിതം ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയിരുന്നു. ഡെല്‍ഹി ഡൈനാമോസില്‍ നിന്നാണ് പ്രിതം ബഗാനിലേക്ക് എത്തിയത്. എ.ടി.കെ മോഹന്‍ ബഗാനില്‍ എത്തിയത് മുതല്‍ അവരുടെ പ്രധാന താരം തന്നെയാണ് പ്രിതം. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ സ്ഥിരം സാന്നിദ്ധ്യമായ പ്രിതം മുമ്പ് ഈസ്റ്റ് ബംഗാളിലും കളിച്ചിട്ടുണ്ട്.
നേരത്തെ എ.ടി.കെയുടെ പ്രതിരോധ താരമായ സന്ദേശ് ജിങ്കനുമായുള്ള കരാര്‍ എ.ടി.കെ അവസാനിപ്പിച്ചിരുന്നു.കഴിഞ്ഞ സീസണില്‍ ജിങ്കന്റെ പ്രകടനത്തില്‍ ക്ലബ് തൃപ്തരല്ലാത്തത് കൊണ്ടാണ് താരത്തിന് കരാര്‍ നീട്ടി നല്‍കാന്‍ കൊല്‍ക്കത്തന്‍ ക്ലബ് തയ്യാറാകാതിരുന്നത്. നേരത്തെ മലയാളി താരം ആഷിഖ് കുരുണിയനെയും എ.ടി.കെ മോഹന്‍ ബഗാന്‍ സ്വന്തമാക്കിയിരുന്നു.
ഏറെക്കാലം ബംഗളൂരു എഫ്.സിയുടെ പ്രധാന താരമായിരുന്ന താരമായിരുന്ന ആഷിഖിനെ രണ്ട് വര്‍ഷത്തെ കരാറിലാണ് എ.ടി.കെ സ്വന്തമാക്കിയിരിക്കുന്നത്. പുതിയ സീസണില്‍ കൊല്‍ക്കത്തന്‍ ക്ലബിന് വേണ്ടി മികച്ച നേട്ടങ്ങല്‍ സ്വന്തമാക്കുക എന്നതാണ് ഇപ്പോള്‍ മുന്നിലുള്ള പ്രധാന ലക്ഷ്യമെന്നായിരുന്നു ആഷിഖ് കൊല്‍ക്കത്തയിലെത്തിയതിനെ കുറിച്ച് പ്രതികരിച്ചത്.