Top Stories

ടോട്ടന്‍ഹാം പ്രതിരോധ താരം ജോ റോഡോണ്‍ റെന്നെയിലേക്ക്

Haroon Rasheed
UEFA Nations League - Wales v Belgium
UEFA Nations League - Wales v Belgium / Athena Pictures/GettyImages
facebooktwitterreddit

ടോട്ടനത്തിന്റെ പ്രതിരോധ താരം ജോ റോഡോണിനെ റെന്നെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കും. താരത്തെ ലോണില്‍ എത്തിക്കുന്നതിന് വേണ്ടി ടോട്ടനവുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ റെന്നെക്ക് കഴിഞ്ഞു. താരം ഉടനെ മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ ഫ്രാന്‍സിലേക്ക് തിരിക്കുമെന്ന് ഫാബ്രിസിയോ റൊമാനൊ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വര്‍ഷത്തെ ലോണില്‍ ആണ് വെയില്‍സ് താരം റെന്നെയിലേക് എത്തുന്നത്.

ഈ കാലയളവിലെ ഇരുപത്തിനാലുകാരന്റെ സാലറി റെന്നെ നല്‍കും. സീസണിന്റെ അവസാനം ഇരുപത് മില്യണ്‍ യൂറോ നല്‍കി റെന്നെക്ക് താരത്തെ സ്വന്തമാക്കാനും കഴിഞ്ഞേക്കും.2020ലാണ് സ്വാന്‍സീയില്‍ നിന്നും റോഡോണ്‍ ടോട്ടനത്തിലേക്ക് എത്തുന്നത്. വെയില്‍സ് ദേശിയ ടീമില്‍ സ്ഥിരാംഗം ആണെങ്കിലും ടോട്ടനത്തില്‍ പലപ്പോഴും ബെഞ്ചില്‍ ആയിരുന്നു സ്ഥാനം.

രണ്ടു സീസണുകളിലായി ആകെ ഇരുപത്തിനാല് മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് ടോട്ടനം ജേഴ്‌സി അണിയാന്‍ സാധിച്ചത്. ലോകകപ്പ് കൂടി അടുത്തു വരുന്ന സാചര്യത്തില്‍ കൂടുതല്‍ അവസരങ്ങള്‍ തേടിയാണ് താരം പുതിയ തട്ടകത്തിലേക്ക് കൂടുമാറുന്നത്. 2019ല്‍ വെയില്‍സ് ദേശിയ ടീമില്‍ അരങ്ങേറിയ ശേഷം ഇരുപതിയെട്ടോളം മത്സരങ്ങള്‍ ടീമിനായി ഇറങ്ങിയിട്ടുണ്ട്.

അടുത്ത സീസണിലേക്കായ മികച്ച നീക്കങ്ങളാണ് ടോട്ടന്‍ഹാം നടത്തിക്കൊണ്ടിരിക്കുന്നത്. എവര്‍ട്ടണിന്റെ ബ്രസീലിയന്‍ താരമായിരുന്ന റിച്ചാര്‍ലിസണിനെ നേരത്തെ ടോട്ടന്‍ ഹാം ടീമിലെത്തിച്ചിരുന്നു. അടുത്ത സീസണിലേക്കായി ഒരുങ്ങുന്ന ടോട്ടന്‍ ഹാം ദക്ഷിണ കൊറിയയിലായിരുന്നു പ്രീ സീസണ്‍ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് നടന്ന മത്സരത്തിലെത്താം സ്പര്‍സ് വിജയം നേടിയിരുന്നു.

facebooktwitterreddit