ക്രിസ്റ്റല്‍ പാലസിനെതിരേയും കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

FBL-IND-ISL-KOLKATA-KERALA-FINAL
FBL-IND-ISL-KOLKATA-KERALA-FINAL / SAJJAD HUSSAIN/GettyImages
facebooktwitterreddit

നെക്‌സ്റ്റ് ജെന്‍ കപ്പില്‍നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ടൂര്‍ണമെന്റില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തിലും മഞ്ഞപ്പട തോല്‍വി രുചിക്കുകയായിരുന്നു.
പ്രീമിയര്‍ ലീഗിലെ കരുത്തരായ ക്രിസ്റ്റല്‍ പാലസിന്റെ യുവടീമിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സ് യുവനിര ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്.

ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സ്പര്‍സിനെതിരെയും പരാജയപ്പെട്ടിരുന്നു. ഇതോടെ ടീം ഇന്ത്യയിലേക്ക് മടങ്ങും.ഇന്ന് ആദ്യ പകുതിയില്‍ മികച്ചു നിന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മാത്രം ആയിരുന്നു പിറകില്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മൂണി പാലസിന്റെ ലീഡ് ഇരട്ടിയാക്കി.

ഇതിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഗോള്‍ മടക്കി. ഒരു ഹാന്‍ഡ്‌ബോളിന് ലഭിച്ച പെനാള്‍ട്ടി ക്യാപ്റ്റന്‍ ആയുഷ് ആണ് ലക്ഷ്യത്തില്‍ എത്തിച്ചത്. ഈ ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ ആദ്യ ഗോളായിരുന്നു ഇത്.ഇതിനു ശേഷം പാലസ് രണ്ട് ഗോളുകള്‍ കൂടെ നേടിയതോടെ പാലസ് വിജയം സ്വന്തമാക്കി. കേരള ബ്ലാസ്‌റ്റേഴ്‌സ് ഇനി അടുത്ത സീസണിലേക്കുള്ള ഒരുക്കം ശക്തമാകും. ഉടന്‍ തന്നെ സീനിയര്‍ ടീം യു.എ.ഇയിലേക്ക് തിരിക്കും. അവിടെയാണ് മഞ്ഞപ്പടയുടെ പ്രീ സീസണ്‍ പരിശീലനവും മത്സരവും പ്ലാന്‍ ചെയ്തിരിക്കുന്നത്.

യു.എ.ഇയില്‍ മൂന്ന് പരിശീലന മത്സരങ്ങളായിരിക്കും ബ്ലാസ്റ്റേഴ്‌സ് കളിക്കുക. ഈ മത്സരങ്ങള്‍ ആരാധകര്‍ക്ക് കാണാനുള്ള അവസരവും അധികൃതര്‍ ഒരുക്കുന്നുണ്ട്. നെക്‌സ്റ്റ് ജന്‍ കപ്പിനായി ഇംഗ്ലണ്ടിലുള്ള ബ്ലാസ്റ്റേഴ്‌സ് ടീമിനെ ജീക്‌സണ്‍, ആയുഷ് അധികാരി തുടങ്ങിയവര്‍ സീനിയര്‍ ടീമൊപ്പാം യു.എ.ഇയിലേക്ക് തിരിക്കും.