Top Stories

മെസ്സിയെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കും: യുവാന്‍ ലെപോര്‍ട

Haroon Rasheed
Paris Saint-Germain v Gamba Osaka - Preseason Friendly
Paris Saint-Germain v Gamba Osaka - Preseason Friendly / Etsuo Hara/GettyImages
facebooktwitterreddit

ലയണല്‍ മെസ്സി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുന്നതിനുള്ള സാധ്യതകള്‍ വര്‍ധിക്കുന്നു. അടുത്തിടെയായി ബാഴ്‌സലോണ അധികൃതര്‍ നടത്തുന്ന സംസരമാണ് താരത്തിന്റെ തിരിച്ചുവരവന് ശക്തമായ സൂചന നല്‍കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ബാഴ്‌സലോണ പ്രെസിഡന്റ് ലപോര്‍ട മെസ്സിയുടെ തിരിച്ചു വരവിനെ കുറിച്ച് സൂചനകള്‍ നല്‍കിയത്.

ഇപ്പോള്‍ വീണ്ടും ഇതിഹാസ താരത്തിന്റെ ബാഴ്‌സലോണയിലോട്ടുള്ള വരവിനെ കുറിച്ചു സൂചനകള്‍ നല്‍കുകയാണ്.'മെസ്സി തിരിച്ചു വരണമെന്നാണ് തന്റെ ആഗ്രഹം. മെസ്സി ബാഴ്‌സലോണ വിടാന്‍ താനും ഒരു തരത്തില്‍ ഉത്തരവാദിയാണ്.' ലപോര്‍ട പറഞ്ഞു. 'മെസിയോട് തങ്ങള്‍ എന്നും കടപ്പെട്ടിരിക്കുന്നു' ലപോര്‍ട് തുടര്‍ന്നു, 'മെസ്സിയുടെ കരിയര്‍ ബാഴ്‌സലോണ ജേഴ്‌സി അണിഞ്ഞു ക്യാമ്പ് ന്യൂവില്‍ കാണികളുടെ കരഘോഷത്തോടെ ആവണമെന്നാണ് തന്റെ അഭിലാഷം, ഇതിന് വേണ്ടി തന്നെ കൊണ്ട് സാധ്യമായതെല്ലാം ചെയ്യും.

'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ദിവസങ്ങളുടെ ഇടവേളയില്‍ വീണ്ടും ലപോര്‍ട മെസ്സിയുടെ തിരിച്ചു വരവിനെ കുറിച്ചു സംസാരിച്ചത് ആരാധരെ ആവേശത്തിലാക്കിയിട്ടുണ്ട്. മെസ്സിയുടെ വിരമിക്കല്‍ ക്യാമ്പ്‌ന്യൂവില്‍ വെച്ചു തന്നെ ആവണം എന്നാണ് ആരാധരുടെ എക്കാലത്തെയും ആഗ്രഹം. നിലവിലെ ക്ലബ്ബിന്റെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചു കൊണ്ടിരിക്കുന്ന പ്രസിഡന്റിന് മെസ്സിയെ തിരിച്ചെത്തിക്കാനും സാധിക്കും എന്നവര്‍ കരുതുന്നു.


കഴിഞ്ഞ സീസണിലായിരുന്നു ബാഴ്‌സലോണ വിട്ട് മെസ്സി ഫ്രഞ്ച് കരുത്തന്‍മാരായ പി.എസ്.ജിയിലേക്ക് ചേക്കേറിയത്. രണ്ട് വര്‍ഷത്തെ കരാറിലായിരുന്നു മെസ്സി പി.എസ്.ജിയിലെത്തിയത്. താരം ബാഴ്‌സലോണയില്‍ തന്നെ തുടരാന്‍ ശ്രമിച്ചിരുന്നെങ്കിലും ലാലിഗയിലെ നിയമങ്ങല്‍ കാരണമായിരുന്നു താരത്തിന് ക്ലബ് വിടേണ്ടി വന്നത്.

facebooktwitterreddit