Top Stories

കേരള ബ്ലാസ്‌റ്റേഴ്‌സ് വനിതാ താരങ്ങളെ ടീമിലെത്തിച്ച് തുടങ്ങി

Haroon Rasheed
Next Gen London
Next Gen London / Pete Norton/GettyImages
facebooktwitterreddit

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വനിതാ ടീം ഒരു സൈനിംഗ് കൂടെ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇന്ത്യം യുവ സ്‌ട്രൈക്കര്‍ അപൂര്‍ണ നര്‍സാരിയാണ് കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നത്. താരത്തിന്റെസൈനിംഗ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആസാം സ്വദേശിയായ അപൂര്‍ണ കഴിഞ്ഞ ഇന്ത്യം വനിതാ ലീഗില്‍ ഇന്ത്യന്‍ ആരോസിന് ഒപ്പം ആയിരുന്നു. ഇന്ത്യന്‍ വനിതാ ലീഗില്‍ 11 മത്സരങ്ങള്‍ കളിച്ച അപൂര്‍ണ്ണ ഹാട്രിക്ക് അടക്കം 9 ഗോളുകള്‍ നേടിയിരുന്നു. വനിതാ ലീഗില്‍ ടോപ് സ്‌കോറേഴ്‌സില്‍ അഞ്ചാം സ്ഥാനം ഈ പതിനെട്ടുകാരിക്ക് ആയിരുന്നു.കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോള്‍ കീപ്പര്‍മാരുടെ സൈനിംഗും പ്രഖ്യാപിച്ചിരുന്നു. ഹരിയാന സ്വദേശിനിയാണ് തനുവും നിസാരി കെയും ആയിരുന്നു ആ ഗോള്‍ കീപ്പര്‍മാര്‍. വരും ദിവസങ്ങളില്‍ ടീം മറ്റു സൈനിംഗുകളും പ്രഖ്യാപിക്കും. കേരള ബ്ലാസ്റ്റേഴ്‌സ് കേരള വനിതാ ലീഗിലൂടെ ആകും അവരുടെ അരങ്ങേറ്റം കുറിക്കുക. ഗോകുലം കേരളയാണ് ഇപ്പോള്‍ ദേശീയ ഫുട്‌ബോള്‍ കേരളത്തില്‍ നിന്നുള്ള ഏക വനിതാ ടീം. തുടര്‍ച്ചയായ രണ്ടാം തവണയും ഗോകുലം കേരളയാണ് ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗിലെ ചാംപ്യന്‍മാര്‍. ഇത്തരത്തിലുള്ള നേട്ടം എത്തിപ്പിടിക്കാന്‍ വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്‌സും വനിതാ ടീമിനെ രംഗത്തിറക്കുന്നകത്. കേരള ഫുട്‌ബോളില്‍ മികച്ച നേട്ടം സ്വന്തമാക്കി ടീമിന്റെ പേരും പ്രശ്‌സതിയും ഉയര്‍ത്തി ദേശീയ തലത്തില്‍ ശ്രദ്ധ നേടുന്ന ടീമായി മാറുക എന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ വനിതാ ടീമിന് മുന്നിലുള്ള പ്രധാന ലക്ഷ്യം. നേരത്തെ വനിതാ ടീമിന്റെ മാനേജറായി കോഴിക്കോട്ടുകാരന്‍ റിസ്വാനെ കേരള ബ്ലാസ്‌റ്റേഴ്‌സ് നിയമിച്ചിരുന്നു.

facebooktwitterreddit