Top Stories

ഫിര്‍മിനോയെ വില്‍ക്കാന്‍ തീരുമാനമില്ല; അദ്ദേഹം ടീമിലെ പ്രധാന താരം

Haroon Rasheed
Rb Leipzig v Liverpool FC - Pre-Season Test Match
Rb Leipzig v Liverpool FC - Pre-Season Test Match / Boris Streubel/GettyImages
facebooktwitterreddit

ലിവര്‍പൂളിന്റെ ബ്രസീലിയന്‍ താരം റോബര്‍ട്ട് ഫിര്‍മീഞ്ഞോയെ വില്‍ക്കാന്‍ തീരുമാനമില്ലെന്ന് വ്യക്തമാക്കി പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പ്. ലിവര്‍പൂളിന്റെ മുന്നേറ്റനിരയിലെ പ്രധാന സാന്നിധ്യമായ ബ്രസീലിയന്‍ താരത്തെ വില്‍ക്കാന്‍ താല്‍പര്യമില്ലെന്നാണ് ക്ലോപ്പ് വ്യക്തമാക്കിയത്.

മുഹമ്മദ് സലാഹ്, സാദിയോ മാനെ എന്നിവര്‍ക്കൊപ്പം ലിവര്‍പൂളിന്റെ മുന്നേറ്റത്തിലെ പ്രധാന താരമായിരുന്നു ഫിര്‍മീനോ. എന്നാല്‍ അടുത്തിടെ താരത്തിന് അവസരങ്ങള്‍ കുറഞ്ഞിരുന്നു. പകരക്കാരെ എത്തിച്ചതോടെ ഫിര്‍മിനോ പലപ്പോഴും ബെഞ്ചില്‍ നിന്നായിരുന്നു മത്സരം ആരംഭിച്ചിരുന്നത്. താരം ലിവര്‍പൂള്‍ വിട്ടേക്കും എന്ന സൂചനകള്‍ക്കിടയില്‍ ഫിര്‍മിനോ ഇപ്പോഴും തങ്ങളുടെ പ്രധാന താരങ്ങളില്‍ ഒരാളാണെന്ന പ്രസ്താവനയുമായി വന്നിരിക്കുകയാണ് ലിവര്‍പൂള്‍ കോച്ച് ക്ലോപ്പ്.ഫിര്‍മിനോ തങ്ങളുടെ ടീമിന്റെ ഹൃദയമാണ്.

അദ്ദേഹത്തിന്റെ കഴിവില്‍ തനിക്ക് തെല്ലും സംശയമില്ല. ടീമിലെ ഒഴിച്ചു കൂടാനാവാത്ത താരമാണദ്ദേഹം, ക്ലോപ്പ് പറഞ്ഞു. 'ഫിര്‍മിനോയില്‍ താന്‍ പൂര്‍ണ സംതൃപ്തനാണ്' ക്ലോപ്പ് കൂട്ടിച്ചേര്‍ത്തു. താരത്തിനായി യുവന്റസ് ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്ന സാഹചര്യത്തില്‍ കൂടിയാണ് ക്ലോപ്പ് പ്രസ്താവനയുമായി എത്തിയത്. ഫിര്‍മിനോക്ക് ലിവര്‍പൂളില്‍ ഒരു വര്‍ഷത്തെ കരാര്‍ മാത്രമേ ബാക്കിയുള്ളൂ.

ഈ സാഹചര്യത്തില്‍ മികച്ച ഓഫര്‍ ലഭിക്കുന്ന പക്ഷം താരത്തെ വിട്ടു കൊടുക്കാനും ലിവര്‍പൂള്‍ തയ്യാറായേക്കും. അല്‍വരോ മൊറാട്ട അത്‌ലറ്റികോ മാഡ്രിഡിലേക്ക് തിരിച്ചു പോയ സ്ഥാനത്തേക്കാണ് യുവന്റസ് ബോബിയെ ലക്ഷ്യമിടുന്നത്. അടുത്തിടെ ലിവര്‍പൂളിന്റെ മുന്നേറ്റത്തിലെ പ്രധാന താരമായിരുന്ന സാദിയോ മാനെ ക്ലബ് വിട്ട് ജര്‍മന്‍ ടീമായ ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറിയിരുന്നു.

facebooktwitterreddit