ഓസ്കാര്‍ മിന്‍ഗ്വേസയും ബാഴ്സോലണ വിടുന്നു

ഒരു ഭാഗത്ത് ബാഴ്സലോണ പുതിയ താരങ്ങളെ ടീമിലെത്തിച്ചുകൊണ്ടിരിക്കുമ്പോള് മറുതലയില്‍ താരങ്ങള്‍ ബാഴ്സോലണ വിടുന്നുണ്ട്. അടുത്ത സീസണില്‍ സാവിയുടെ പദ്ധതിയില്‍ ഉള്‍പ്പെടാത്ത താരങ്ങളെയാണ് ടീം വില്പന നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ഓസ്കാര്‍ മിംഗ്വേസയാണ് ഉടന്‍ ബാഴ്സലോണ വിടുന്നത്.
ലിലിഗ ക്ലബായ സെല്‍റ്റ വിഗോയാണ് താരത്തെ സ്വന്തമാക്കുന്നത്. താരത്തിന്റെ കൈമാറ്റത്തെ കുറിച്ചു ഇരു ടീമുകളും ധാരണയില്‍ എത്തിയതായി സ്പാനിഷ് മാധ്യമമായ സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം രണ്ടു മില്യണ്‍ യൂറോ ആയിരിക്കും കൈമാറ്റ തുക. ഭാവിയില്‍ താരത്തിന് ലഭിക്കുന്ന കൈമാറ്റ തുകയിലെ ഒരു ഭാഗവും ബാഴ്സക്ക് നേടാന്‍ ആവും.
നാല് വര്‍ഷത്തെ കരാര്‍ ആണ് പ്രതിരോധ താരത്തിന് സെല്‍റ്റ വീഗൊ നല്‍കുക എന്നാണ് സൂചനകള്‍. കൈമാറ്റത്തിന് മിന്ഹ്വെസയും സമ്മതം മൂളിയിട്ടുണ്ട്. താരവുമായുള്ള ചര്‍ച്ചകളിലേക്ക് സെല്‍റ്റ ഉടനെ കടക്കും.ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ നിരവധി മികച്ച താരങ്ങളെ ടീമിലേക്ക് എത്തിക്കാന്‍ ബാഴ്സലോണക്ക് കഴിഞ്ഞെങ്കിലും വിറ്റൊഴിവാക്കാന്‍ നിശ്ചയിച്ച താരങ്ങളില്‍ ഒരാളെ പോലും മറ്റ് ടീമുകളിലേക്ക് കൈമാറാന്‍ ഇതുവരെ ബാഴ്സലോണക്ക് സാധിച്ചിരുന്നില്ല.
പുതിയ ടീമുകള്‍ തേടാന്‍ നിര്‍ദേശിച്ച താരങ്ങളെ ടീമിന്റെ അമേരിക്കന്‍ പര്യടനത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. മിന്‍ഹ്വെസയെ കൈമാറിയാലും നെറ്റോ, ബ്രാത്വൈറ്റ്, ഉംറ്റിട്ടി, റിക്കി പൂജ് തുടങ്ങിവര്‍ക്കും എത്രയും പെട്ടെന്ന് പുതിയ ക്ലബ്ബ് തേടേണ്ടത് ബാഴ്സലോണയുടെ ആവശ്യമാണ്.പ്രതിരോധ താരമായ മിന്‍ഹ്വെസ, ലാ മാസിയയിലൂടെ വളര്‍ന്ന താരമാണ്. യൂത്ത് ടീമുകളിലെ മികച്ച പ്രകടനത്തോടെ സീനിയര്‍ ടീമിലേക്ക് എത്താന്‍ സാധിച്ചു.