ജിങ്കന്‍ എ.ടി.കെ മോഹന്‍ ബഗാന്‍ വിട്ടു

എ.ടി.കെ മോഹന്‍ ബഗാന്റെ പ്രതിരോധ താരമായിരുന്ന സന്ദേശ് ജിങ്കന്‍ ക്ലബ് വിട്ടു. എ.ടി.കെ മോഹന്‍ ബഗാന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താരത്തിന്റെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് മോഹന്‍ ബഗാന്‍ ജിങ്കന്‍ ക്ലബ് വിടുന്ന കാര്യം അറിയിച്ചത്. ജിങ്കന്റെ പ്രകടനങ്ങളില്‍ മോഹന്‍ ബഗാന്‍ കോച്ച് ഫെറാണ്ടോ തൃപ്തനല്ല എന്നതിനാലാണ് ക്ലബ് ജിങ്കനെ ഒഴിവാക്കിയത്.
വിദേശ സെന്റര്‍ ബാക്കുകളെ വിശ്വസിക്കാന്‍ ആണ് ഫെറാണ്ടോ ആഗ്രഹിക്കുന്നത്. അതിനുള്ള സൈനിംഗുകളും മോഹന്‍ ബഗാന്‍ പൂര്‍ത്തിയാക്കിയിരുന്നു.നേരത്തെ മോഹന്‍ ബഗാന്‍ വിട്ട് ക്രൊയേഷ്യയില്‍ പോയ ജിങ്കന്‍ പരിക്ക് കാരണം തിരികെ ബഗാനിലേക്ക് വരികയായിരുന്നു.
രണ്ട് സീസണ്‍ മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടായിരുന്നു ജിങ്കന്‍ എ ടി കെയില്‍ എത്തിയത്. താരത്തിനായി വിദേശത്ത് നിന്ന് മൂന്ന് ക്ലബുകളുടെ ഓഫര്‍ ഇപ്പോള്‍ ഉണ്ടെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജിങ്കനായി ഈസ്റ്റ് ബംഗാളും രംഗത്ത് ഉണ്ട്. യൂറോപ്പില്‍ നിന്നുള്ള മൂന്ന് ക്ലബുകല്‍ ജിങ്കന് കളിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാല്‍ താരം ഇനി യൂറോപ്യന്‍ ക്ലബിലേക്ക് പോകുമോ എന്ന കാര്യത്തില്‍ സംശയമാണ്.
നേരത്തെ കേരള ബ്ലാസ്‌റ്റേഴ്‌സ് താരമായിരുന്ന ജിങ്കന്‍ കരാര്‍ പൂര്‍ത്തിയാകാതെയായിരുന്നു എ.ടി.കെ മോഹന്‍ ബഗാനിലെത്തിയത്. ഇവിടെ നിന്നായിരുന്നു ജിങ്കന്‍ ക്രൊയേഷ്യന്‍ ക്ലബിലേക്ക് ചേക്കേറിയത്. അടുത്ത സീസണിനായി വലിയ നീക്കങ്ങളാണ് എ.ടി.കെ നടത്തിക്കൊണ്ടിരിക്കുന്നത്. മലയാളി താരമായ ആശിഖ് കുരുണിയനെ ബംഗളൂരു എഫ്.സിയില്‍ നിന്ന് എ.ടി.കെ ടീമിലെത്തിച്ചിരുന്നു.