Top Stories

ജൂള്‍സ് കൗണ്ടേ ഇനി ബാഴ്‌സലോണ താരം

Haroon Rasheed
France v Denmark: UEFA Nations League - League Path Group 1
France v Denmark: UEFA Nations League - League Path Group 1 / John Berry/GettyImages
facebooktwitterreddit

ജൂള്‍സ് കുണ്ടേയെ ടീമില്‍ എത്തിച്ചതായി ബാഴ്‌സലോണ പ്രഖ്യാപിച്ചു. അന്‍പത് മില്യണ്‍ യൂറോയുടെ കൈമാറ്റ തുകയിലാണ് സെവിയ്യ തങ്ങളുടെ പ്രമുഖ താരത്തെ വിട്ടു കൊടുക്കുന്നത്. ഇതിന് പുറമെ പത്ത് മില്യണ്‍ യൂറോയുടെ പ്രകടന മികവ് അനുസരിച്ചുള്ള തുകയും സെവിയ്യക്ക് നേടാന്‍ ആവും.

താരത്തിന് വേണ്ടി ചെല്‍സി വാഗ്ദാനം ചെയ്ത തുകയില്‍ നിന്നും കുറവാണ് ഇത്. എങ്കിലും ബാഴ്‌സലോണയിലേക്ക് തന്നെ പോകാന്‍ ഉള്ള താരത്തിന്റെ തീരുമാനം കൈമാറ്റത്തില്‍ നിരണയകമായി. സാവിയുടെ ഇടപെടലും കുണ്ടേയുടെ തീരുമാനത്തെ സ്വാധീനിച്ചു.അഞ്ചു വര്‍ഷത്തെ കാരറിലാണ് ഫ്രഞ്ച് താരം ബാഴ്‌സലോണയിലേക്ക് എത്തുന്നത്.

ഏകദേശം ആറു മില്യണ്‍ യൂറോയുടെ വാര്‍ഷിക വരുമാനമാണ് ബാഴ്‌സലോണ നല്‍കുക. പ്രീ സീസണ്‍ ഒരുക്കങ്ങളുമായി സെവിയ്യയുടെ ക്യാമ്പിലായിരുന്ന താരം ബാഴ്‌സലോണയില്‍ എത്തി മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. അടുത്തിടെ പരിക്കില്‍ നിന്നും മുക്തനായ താരം അമേരിക്കയില്‍ നിന്നും മടങ്ങിയെത്തുന്ന ടീമിനോടൊപ്പം അടുത്ത വാരം മുതല്‍ പരിശീലനം ആരംഭിക്കും.

ഇരുപത്തിമൂന്ന്കാരനായ പ്രതിരോധ താരം 2019ലാണ് ബോര്‍ഡെക്‌സില്‍ നിന്നും സെവിയ്യയിലേക്ക് എത്തുന്നത്. അത് വരെയുള്ള സെവിയ്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കൈമാറ്റ തുകക്കാണ് കുണ്ടേ സ്‌പെയിനിലേക്ക് എത്തിയത്. ആദ്യ സീസണ്‍ മുതല്‍ തന്നെ സവിയ്യ നിരയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. ടീമിനായി നൂറ്റിമുപ്പതോളം മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. വേഗവും മത്സരത്തിന്റെ ഗതി മനസിലാക്കാനുള്ള കഴിവും പാസിങ് പാടവവും താരത്തെ വമ്പന്‍ ടീമുകള്‍ നോട്ടമിടാന്‍ കാരണമായി.

facebooktwitterreddit